കെഎം മാണി യുഡിഎഫ് വിട്ടത് ആര് പറഞ്ഞിട്ട്... ഉത്തരം ഉമ്മന്‍ ചാണ്ടി!!!
കോഴിക്കോട്: കെഎം മാണിയുടെ കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ട് ഇപ്പോള്‍ ഒറ്റയ്ക്ക് നില്‍ക്കുകയാണ്. പാര്‍ട്ടിയ്ക്കുള്ളിലെ പലരും പറഞ്ഞത് കേള്‍ക്കാതെയാണ് കെഎം മാണി നാല് പതിറ്റാണ്ട് പഴക്കമുള്ള യുഡിഎഫ് ബാന്ധവം അവസാനിപ്പിച്ചത്.
ആര് പറഞ്ഞിട്ടായിരിക്കും അദ്ദേഹം യുഡിഎഫ് ഉപേക്ഷിച്ചത്? ഒരു പക്ഷേ എന്‍ഡിഎ പ്രവേശനത്തിന് വേണ്ടി ബിജെപി പറഞ്ഞിട്ടാകും എന്നായിരിക്കും പലരും പറയുക. എന്നാല്‍ സ്വതന്ത്ര എംഎല്‍എ ആയ പിസി ജോര്‍ജ്ജ് ഒരിക്കലും അങ്ങനെ പറയില്ല.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടാണ് കെഎം മാണി യുഡിഎഫ് വിട്ടത് എന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. മാണിയും ഉമ്മന്‍ ചാണ്ടിയും ഒരേതൂവല്‍ പക്ഷികളാണ് എന്നാണ് ജോര്‍ജ്ജിന്റെ അഭിപ്രായം.
കോണ്‍ഗ്രസ് രക്ഷപ്പെടണമെങ്കില്‍ പിസി ജോര്‍ജ്ജിന്റെ കൈവശം ഒരു ഒറ്റമൂലിയുണ്ട്- ഉമ്മന്‍ ചാണ്ടി ഒളിച്ചുകളി അവസാനിപ്പിയ്ക്കണം. അങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസ് രക്ഷപ്പെടും എന്ന ഉറച്ച വിശ്വാസത്തിലാണ് ജോര്‍ജ്ജ്.
മറ്റൊരു ഞെട്ടിപ്പിയ്ക്കുന്ന കാര്യവും അദ്ദേഹം പറഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ കേരളത്തില്‍ ഒരു പുതിയ മുന്നണി സമവാക്യം ഉണ്ടാകും എന്നതാണത്. അതില്‍ ആരൊക്കെ ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞില്ല. പക്ഷേ ആ സംവിധാനത്തില്‍ താന്‍ ഒറ്റയ്ക്കാവില്ലെന്ന് പിസി ജോര്‍ജ്ജിന് ഉറപ്പുണ്ടത്രെ.












Click it and Unblock the Notifications