ഉമ്മന്‍ ചാണ്ടിയുടെ ആസ്തി 3 കോടിയിലധികം കൂടി; പിണറായിക്ക് 11 ശതമാനം വര്‍ധന... ചില്ലറക്കാരല്ല ആരും
തിരുവനന്തപുരം: രണ്ടു തവണയായി എട്ട് വര്‍ഷത്തോളം കേരള മുഖ്യമന്ത്രിയായിരുന്നു കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. 2016 മുതല്‍ കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. ഉമ്മന്‍ ചാണ്ടി പതിറ്റാണ്ടുകളായി എംഎല്‍എ പദവിയിലുണ്ട്. പിണറായി വിജയനും ഇക്കാര്യത്തില്‍ അത്ര പിന്നിലല്ല. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇരുവരുടെയും ആസ്തി കുത്തനെ വര്‍ധിച്ചു എന്നതാണ് എടുത്തുപറയേണ്ടത്. കേരള ഇലക്ഷന് വാച്ച്, അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വിശദാംശങ്ങള്‍ അറിയാം....
രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം

84 പേരുടേത് പരിശോധിച്ചു
വീണ്ടും മല്‍സരിക്കുന്ന 84 സിറ്റിങ് എംഎല്‍എമാരുടെ ആസ്തി വിവരങ്ങളാണ് എഡിആര്‍ പരിശോധിച്ചത്. ഇതില്‍ പ്രധാന നേതാക്കളായ ഉമ്മന്‍ ചാണ്ടിയുടെയും പിണറായി വിജയന്റെയും ആസ്തി അറിയാന്‍ മലയാളികള്‍ക്ക് താല്‍പ്പര്യമുണ്ടാകും. ഉമ്മന്‍ ചാണ്ടിയുടേത് കുത്തനെ വര്‍ധിച്ചപ്പോള്‍ പിണറായിയുടെ വരുമാനത്തിലും വര്‍ധനവ് പ്രകടമാണ്.

പിണറായിയേക്കാള്‍ വര്‍ധനവ് ഉമ്മന്‍ ചാണ്ടിക്ക്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പിണറായി വിജയന്റെ വരുമാനത്തില്‍ 11 ശതമാനം വര്‍ധനവാണുണ്ടായത്. അതായത് 11.59 ലക്ഷം രൂപയുടെ വര്‍ധനവ്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ വരുമാനത്തില്‍ 3.31 കോടി രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അതായത് 2016നേക്കാള്‍ 267 ശതമാനത്തിന്റെ വര്‍ധനവുണ്ടായി എന്ന് എഡിആര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്താണ് വരുമാനം
2016ല്‍ ഉമ്മന്‍ ചാണ്ടിയുടെ ആസ്തി 1.24 കോടിയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ആയപ്പോള്‍ ഇത് 4.55 കോടിയായി ഉയര്‍ന്നു. 3.31 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. അതായത് 267 ശതമാനം കഴിഞ്ഞ വര്‍ഷത്തിനിടെ ഉയര്‍ന്നു. 2004-06, 2011-16 കാലത്താണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായത്. അലവന്‍സുകളാണ് അദ്ദേഹത്തിന്റെ വരുമാനമായി കാണിച്ചിരിക്കുന്നത്. ഭാര്യയുടെ വരുമാനം പെന്‍ഷനാണ്.

പിണറായിക്ക് 1.18 കോടിയുടെ ആസ്തി
മുഖ്യമന്ത്രി പിണറായി വിജയന് 2016ലെ ആസ്തി 1.07 കോടി രൂപയായിരുന്നു. 2021ല്‍ അത് 1.18 കോടി രൂപയായി വര്‍ധിച്ചു. അതായത് 11.59 ലക്ഷം രൂപയുടെ വര്‍ധന. ധര്‍മടത്ത് നിന്ന് വീണ്ടും ജനവിധി തേടുന്ന പിണറായിക്ക് ശമ്പളവും അലവന്‍സുകളുമാണ് വരുമാന മാര്‍ഗം. ഭാര്യയുടെ വരുമാനം പെന്‍ഷനാണ്.

പിവി അന്‍വറിന്റെ ആസ്തി വര്‍ധിച്ചു
വീണ്ടും മല്‍സരിക്കുന്ന സിറ്റിങ് എംഎല്‍എമാരില്‍ ഏറ്റവും കൂടുതല്‍ വരുമാന വര്ധനവുണ്ടാക്കിയിരിക്കുന്നവരില് നിലമ്പൂരിലെ ഇടതുസ്വതന്ത്രന് പിവി അന്‍വറും ഉള്‍പ്പെടും. 2016ല്‍ ഇദ്ദേഹത്തിന്റെ ആസ്തി 14.38 കോടിയായിരുന്നു. 2021ല്‍ ഇത് 64.14 കോടിയായി വര്‍ധിച്ചു. 50 കോടിയോളം രൂപയുടെ വര്‍ധനവുണ്ടായി എന്ന് എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജേക്കബും അബ്ദുറഹ്മാനും
കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം നേതാവ് അനൂപ് ജേക്കബിന്റെ ആസ്തി 2016ല്‍ 9.75 കോടി രൂപയായിരുന്നു. 2021ല്‍ ഇത് 18.72 കോടി രൂപയായി. 9 കോടിയോളം രൂപയുടെ വര്‍ധനവുണ്ടായി. താനൂരിലെ ഇടതുസ്വതന്ത്രന് വി അബ്ദുറഹ്മാന്റെ ആസ്തിയും വര്‍ധിച്ചു. 10.10 കോടിയില്‍ നിന്ന് 17.17 കോടി രൂപയായിട്ടാണ് വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വതന്ത്രര്‍ വ്യവസായികള്‍
മിക്ക എംഎല്‍എമാരുടെയും വരുമാനത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. മന്ത്രിമാരുടെതും കുറഞ്ഞിട്ടില്ല. സ്വതന്ത്രന്മാരായ എംഎല്‍എമാരുടെ ആസ്തിയും വര്‍ധിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ സ്വതന്ത്രന്മാരെ വച്ചാണ് ഇടതുപക്ഷം യുഡിഎഫിന്റെ സീറ്റുകള്‍ പിടിച്ചടക്കാന്‍ ശ്രമിക്കുന്നത്. അവരില്‍ മിക്കവരും വ്യവസായികളാണ്.
സിപിഐ വീഴും; എംഎം മണി 1109 വോട്ടില്‍ നിന്ന് കുതിക്കും, ഒരിടത്ത് പ്രവചനാതീതം- ഇടുക്കി വിലയിരുത്തല്‍