അങ്ങനെ അതെങ്കിലും ഉമ്മന്‍ ചാണ്ടി സമ്മതിച്ചു, ഭാഗ്യം!
തിരുവനന്തപുരം: പാഠപുസ്തക അച്ചടിയില്‍ വീഴ്ച പറ്റിയതായി മുഖ്യമന്ത്രിയുടെ കുറ്റസമ്മതം. സര്‍ക്കാര്‍ പ്രസിലെ പാഠപുസ്തക അച്ചടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചതിനെക്കുറിച്ച് അന്വേഷിയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ വിശദീകരിയ്ക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ പ്രസുകളില്‍ അച്ചടിയ്ക്കാത്ത 43ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടിയാണ് കര്‍ണാടകയിലെ പ്രസിന് കൈമാറിയത്. സംഭവം വിവാദമായതോടെ റീടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നത്. വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിനെ പ്രതിസ്ഥാനത്താക്കുന്ന തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ക്രമക്കേട് നടന്നില്ലെന്ന ഉറച്ച നിലപാടിലാണ് അബ്ദുറബ്ബ്.

പാഠപുസ്തക വിതരണം വൈകുന്നത് സംബന്ധിച്ച് ലോകായുക്തയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.ഓഗസ്റ്റ് 31ന് മുന്‍പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ എഡിജിപി ബി സന്ധ്യയോടാണ് നിര്‍ദ്ദേശിച്ചത്. സ്വകാര്യ വ്യക്തിയുടെ പരാതിയിലായിരുന്നു ലോകായുക്തയുടെ നടപടി.












Click it and Unblock the Notifications