Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ജുവിന്റെ വീട്ടിലെത്തി അഭിനന്ദിച്ചു

തിരുവനന്തപുരം: വെറും പത്തൊന്‍പത് വയസ് പ്രായമാകുമ്പോഴേക്കും ഇന്ത്യന്‍ ടീമിലെത്തി മലയാളികളുടെ അഭിമാനമായി മാറിയ ക്രിക്കറ്റ് പ്രതിഭ സഞ്ജു വി സാംസണെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വീട്ടിലെത്തി അഭിനന്ദിച്ചു. വൈകിട്ട് ഏഴുമണിയോടെയാണ് തിരുവനന്തപുരം കോട്ടപ്പുറത്തെ ലിജി ഹട്ട് എന്ന സഞ്ജുവിന്റെ വീട്ടില്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും എത്തിയത്.

ഉമ്മന്‍ചാണ്ടിക്കൊപ്പം കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എക്‌സൈസ് മന്ത്രി കെ.ബാബു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ പത്മിനി തോമസ് എന്നിവരും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും സഞ്ജുവും മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. സഞ്ജുവിന് ദേശീയ ടീമിലേക്ക് സ്ഥാന ലഭിച്ച സന്തോഷം മറച്ചുവെക്കാതെ മനം തുറന്ന് അഭിനന്ദിക്കാന്‍ ഉമ്മന്‍ചാണ്ടി മറന്നില്ല.

സഞ്ജുവിന്റെ നേട്ടം കേരളത്തിന്റെയാകെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിഭാസ്പര്‍ശമുള്ള സഞ്ജുവിന് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്നും അതിനായി ആശംസിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. അല്‍പനേരം സഞ്ജുവിന്റെ വീട്ടില്‍ ചിലവഴിച്ച മന്ത്രിമാര്‍ സഞ്ജു ഇംഗ്ലണ്ടിലേക്ക് പോകുന്നതടക്കമുള്ളകാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷമാണ് മടങ്ങിയത്.

ടിനു യോഹന്നാനും ശ്രീശാന്തിനുശേഷം ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യ മലയാളിയാണ് സഞ്ജു വി സാംസണ്‍. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനുവേണ്ടിയും, ഇന്ത്യ എ, ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍ എന്നിവര്‍ക്കുവേണ്ടിയും പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്. ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര കഴിയുന്നതോടെ സഞ്ജു ഏകദിന പരമ്പരയ്ക്കായി ടീമിനൊപ്പം ചേരും.

ജനനം

ജനനം

തിരുവനന്തപുരത്തുള്ള വിഴിഞ്ഞത്താണ് സഞ്ജു വിശ്വനാഥ സാംസണിന്റെ ജനനം.ഇന്ത്യന്‍ അണ്ടര്‍ ടീമിനുവേണ്ടിയും രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയും കാഴ്ച്ചവച്ച പ്രകടനമാണ് സഞ്ചുവിനെ ഇന്ത്യന്‍ ടീമിലേക്ക് വഴിയൊരുക്കിയത്.

നേരത്തെ തിരിച്ചറിഞ്ഞ പ്രതിഭ

നേരത്തെ തിരിച്ചറിഞ്ഞ പ്രതിഭ

വളരെ ചെറിയ പ്രായത്തില്‍ത്തന്നെ കേരള ടീമിനു വേണ്ടി കളിച്ചുകൊണ്ടാണ് സഞ്ജു ക്രിക്കറ്റിലേക്ക് ചുവടുകുത്തിയത്.പതിനഞ്ചു വയസ്സില്‍ രഞ്ജി ട്രോഫിയില്‍ കളിക്കാനുള്ള അവസരവും ഈ കൊച്ചുമിടുക്കന്‍ കരസ്ഥമാക്കി.രഞ്ജി ട്രോഫിയിലെ അണ്ടര്‍ പത്താന്‍പതിന്റെ വൈസ് ക്യാപ്റ്റനാണ് സഞ്ജു.

ഐപിഎല്‍ലില്‍

ഐപിഎല്‍ലില്‍

2012ലെ ഐപിഎല്‍ ടൂര്‍ണമെന്റില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ താരമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.ഐപിഎല്‍ കിങ്ങ്‌സ്11 പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചു ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചു.

ഹര്‍ഷ ബോഗ്ലെ

ഹര്‍ഷ ബോഗ്ലെ

കേരളത്തില്‍ നിന്നും വളര്‍ന്നുവന്ന നല്ല വിളവാണ് സഞ്ജുവെന്ന് ക്രിക്കറ്റ് കമാന്റര്‍ ഹര്‍ഷ ബോഗ്ലെ ഒരിക്കല്‍ ട്വീറ്ററില്‍ പറഞ്ഞിരുന്നു.

മാന്‍ ഓഫ് ദ മാച്ച്

മാന്‍ ഓഫ് ദ മാച്ച്

രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിച്ച് തന്റേതായ പ്രകടനം കാഴ്ച്ച വച്ച സഞ്ജു മാന്‍ ഓഫ് ദ മാച്ച് ആയിരുന്നു.കോല്‍ക്കട്ട നൈറ്റ് റൈഡഴ്‌സും രാജസ്ഥാന്‍ റോയല്‍സുമായുള്ള 3-ാം ഐപിഎല്‍ മാച്ചിലും മികച്ച പ്രകടനം കാഴ്ച്ചവച്ചു.

നയാ സോച്

നയാ സോച്

നാലാം ഐപിഎല്‍ മത്സരത്തില്‍ പൂനൈ വാരിയേഴ്‌സിനെതിരെ കളിച്ച് 'നയാ സോച്' എന്ന അവാര്‍ഡ് കരസ്ഥമാക്കി.2013 ഐപിഎല്‍ലില്‍ നടന്ന ഓണ്‍ലൈന്‍ പോളിങ്ങില്‍ മികച്ച യുവതാരത്തിനുള്ള അവാര്‍ഡും സ്വന്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+