• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ദിരാഗാന്ധിക്ക് തടസം പ്രകൃതി; രാഹുലിന് ഭരണകൂടവും; ചരിത്രത്തിന്റെ ആവര്‍ത്തനമെന്ന് ഉമ്മന്‍ ചാണ്ടി

കൊച്ചി: ഉത്തര്‍പ്രദേശില്‍ ഹത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ രാഹുല്‍ ഗാന്ധിയ പ്രിയങ്കാഗാന്ധിയേയും പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. 1977 ല്‍ ബീഹാറില്‍ ദളിതരെ കൂട്ടകൊല ചെയ്തപ്പോള്‍ എല്ലാ പ്രതിരോധങ്ങളും മറികടന്ന് അവിടെയെത്തിയ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി താരതമ്യപ്പെടുത്തിയായിരുന്നു ഉമ്മന്‍ചാണ്ടി ഇക്കാര്യം പങ്കുവെച്ചത്. ഇതിലൂടെ ചരിത്രം ആവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഹത്രസിലെത്തിയ രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടയുകയും കയ്യേറ്റം ചെയ്യുകയുമുണ്ടായി. അന്ന് മങ്ങിയ ഇരു നേതാക്കളും ഇന്ന് ഹത്രസിലെത്തുകയും പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുകയുമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

ഇന്ദിരാഗാന്ധി

ഇന്ദിരാഗാന്ധി

1977ല്‍ ബീഹാര്‍ പാറ്റ്ന ജില്ലയിലെ ബെല്‍ച്ചിയില്‍ ദളിതരെ കൂട്ടക്കൊല ചെയ്തപ്പോള്‍ ഇന്ദിരാഗാന്ധി അവിടം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. കേന്ദ്രത്തിലെ ജനത സര്‍ക്കാരോ ബീഹാര്‍ സര്‍ക്കാരോ ഇരകളോട് സഹതാപം പോലും കാണിച്ചില്ല അവിടേക്കുള്ള എല്ലാ ഗതാഗതമാര്‍ഗങ്ങളും കനത്ത മഴയില്‍ ഒലിച്ചുപോയിരുന്നു.

 മുദ്രാവാക്യങ്ങള്‍ മുഴക്കി

മുദ്രാവാക്യങ്ങള്‍ മുഴക്കി

ജില്ലാ കളക്ടര്‍ക്കു പോലും സ്ഥലം സന്ദര്‍ശിക്കാന്‍ സാധിച്ചില്ല. തീവണ്ടിയിലും ജീപ്പിലും ട്രാക്ടറിലും എന്തിന് ആനപ്പുറത്ത് വരെ സഞ്ചരിച്ചിട്ടാണ് ഇന്ദിര ബെല്‍ച്ചിയിലെത്തിയത്.മൂന്നര മണിക്കൂര്‍ ആനപ്പുറത്തിരുന്ന് സന്ധ്യയായപ്പോള്‍ സംഭവ സ്ഥലത്തെത്തി. ഭയചകിതരായിരുന്ന ഗ്രാമീണര്‍ തങ്ങളുടെ അടുത്തെത്തിയ ഇന്ദിരയെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും ആരതി ഉഴിഞ്ഞും സ്വീകരിച്ചു.

ചരിത്രം ആവര്‍ത്തിക്കുയാണ്

ചരിത്രം ആവര്‍ത്തിക്കുയാണ്

യുപിയിലെ ഹത്രസില്‍ ചരിത്രം ആവര്‍ത്തിക്കുയാണ്. അന്നു പ്രകൃതിയാണ് ഇന്ദിരാഗാന്ധിക്കു മുന്നില്‍ തടസം നിന്നതെങ്കില്‍ ഇന്ന് കൊച്ചുമകന്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വിലങ്ങിട്ടത് യുപി ഭരണകൂടമാണ്. രാഹുലിനെ വഴിമധ്യേ തടഞ്ഞെന്നു മാത്രമല്ല, അദ്ദേഹത്തെ തള്ളി താഴെയിടുക വരെ ചെയതു.

 സംരക്ഷകനുമായി

സംരക്ഷകനുമായി

പ്രവര്‍ത്തകരെ മൃഗീയമായി തല്ലിച്ചതച്ചു. യുപി അതിര്‍ത്തി അടച്ചുപൂട്ടി. മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു.ഇരയുടെ വീട്ടില്‍ ആരും എത്താതെ കനത്ത വിലക്കേര്‍പ്പെടുത്തി. ഇത് ജനാധിപത്യ ഇന്ത്യ തന്നെയോ?എന്നിട്ടും ഭരണകൂട ഭീകരതയെ മറികടന്ന് രാഹുല്‍ ലക്ഷ്യസ്ഥാനത്തെത്തി. ഹത്രസിലെ ദളിതര്‍ക്ക് ആശ്വാസദായകനും സംരക്ഷകനുമായി.

കനത്ത വില നല്കേണ്ടി വന്നിട്ടുണ്ട്

കനത്ത വില നല്കേണ്ടി വന്നിട്ടുണ്ട്

'ആദി റൊട്ടി ഖായേങ്കേ.. ഇന്ദിരാക്കോ ബുലായേംഗേ' (അരറൊട്ടി തിന്നും ഇന്ദിരയെ തിരികെ കൊണ്ടുവരും )എന്ന് അന്നു മുഴങ്ങിയ മുദ്രാവാക്യം വീണ്ടും മുഴങ്ങും.ദളിതരുടെ മാനത്തിനു വില ചോദിച്ചവരൊക്കെ കനത്ത വില നല്കേണ്ടി വന്നിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്, 6850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 22 കൊവിഡ് മരണം

രണ്ടു ദിവസം അടക്കിപ്പിടിച്ചു; ഒടുവില്‍ ഹത്രാസിലെ കുടുംബം വെട്ടിത്തുറന്നു പറയുന്നു, പോലീസ് ക്രൂരത

'രമേശ് ചെന്നിത്തല ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയാണോ?'; വിമര്‍ശിച്ച് പി രാജീവ്

English summary
Oommen chandy compares rahul gandhi's UP hathras visit to indira gandi's belchi visit in 1977
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X