സോളാര്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടും കാര്യമില്ല; ഉമ്മന്‍ ചാണ്ടിയും കൂട്ടരും കുരുക്കില്‍ത്തന്നെ
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും ഉമ്മന്‍ ചാണ്ടിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും രക്ഷപ്പെട്ടുവരിക എളുപ്പമല്ലെന്ന് വിലയിരുത്തല്‍. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വെളിപ്പെടുത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിച്ചാലും കോണ്‍ഗ്രസിന് രക്ഷയുണ്ടാകില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
റിപ്പോര്‍ട്ട് പുറത്തുവിടേണ്ടിവരുന്നെത് സര്‍ക്കാരിന് നേരത്തെതന്നെ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലും കാര്യം മറച്ചുവെച്ചുകൊണ്ടോ റിപ്പോര്‍ട്ടില്‍ ഇല്ലാത്തകാര്യം ചൂണ്ടിക്കാട്ടിക്കൊണ്ടോ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുകയില്ല. ശക്തമായ നിയമോപദേശമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് ലഭിച്ചിരിക്കുന്നതെന്നാണ് സൂചന.

കമ്മീഷന്റെ പരിധിയിലില്ലാത്ത കാര്യം അന്വേഷിച്ചെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന മറ്റൊരു ആരോപണം. എന്നാല്‍, അന്വേഷണ പരിധിയിലല്ലെങ്കിലും ക്രിമിനല്‍ കുറ്റങ്ങളാണെന്നു കണ്ടാല്‍ ഇക്കാര്യം ശുപാര്‍ശ ചെയ്യാന്‍ കമ്മീഷന് അധികാരമുണ്ടായിരിക്കും. ബലാത്സംഗം പോലുള്ള ഗുരുതരമായ വിഷയങ്ങളില്‍ കമ്മീഷന് സ്വന്തം നിലയില്‍ തീരുമാനമെടുക്കാനും സാധിക്കും.
അതുകൊണ്ടുതന്നെ, സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികളെ കോടതിയില്‍ ചോദ്യം ചെയ്യാമെന്ന പ്രതിപക്ഷത്തിന്റെ ആഗ്രഹം നടപ്പായേക്കില്ല. അന്വേഷണം നിലവില്‍ വരികയും അത് നീണ്ടുപോവുകയും ചെയ്താല്‍ ആരോപണ വിധേയരെല്ലാം തെരഞ്ഞെടുപ്പുകളില്‍ നിന്നുമാത്രമല്ല, തെരഞ്ഞെടുപ്പ് പ്രചരണത്തില്‍നിന്നുപോലും മാറി നില്‍ക്കേണ്ടതായി വന്നേക്കും. ആരോപണ വിധേയരായ നേതാക്കളെ മാറ്റിനിര്‍ത്തണമെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം ആവശ്യപ്പെട്ടാല്‍ അത് ഗുരുതരമായ പ്രതിസന്ധിയിലേക്കാകും പാര്‍ട്ടിയെ നയിക്കുക.












Click it and Unblock the Notifications