സരിതയും ഉമ്മന്‍ചാണ്ടിയും ഫോണിലൂടെ സംസാരിച്ചെന്ന് സലീംരാജ്;സോളാര്‍ കേസില്‍ മൊഴി നല്‍കി...
ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലീംരാജ് സോളാര്‍ കമ്മീഷനു മുന്നില്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി: സരിത എസ് നായര്‍ തന്റെ ഫോണിലൂടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിട്ടുണ്ടെന്ന് സലീംരാജ്. ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലീംരാജ് സോളാര്‍ കമ്മീഷനു മുന്നില്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജിക്കുമോന്റെ ഫോണില്‍ നിന്നും ഉമ്മന്‍ചാണ്ടി സരിതയെ വിളിച്ചിട്ടുണ്ടെന്നും സലീംരാജ് പറഞ്ഞു. സലീംരാജിന്റെ വെളിപ്പെടുത്തലോടെ സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കുരുക്ക് മുറുകുമെന്നാണ് സൂചനകള്‍.

സോളാര്‍ കേസ് അന്വേഷിച്ചിരുന്ന എഡിജിപി ഹേമചന്ദ്രനോട് താന്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നെങ്കിലും അദ്ദേഹം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇതൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും സലീംരാജ് പറഞ്ഞു. സോളാര്‍ കേസില്‍ തന്നെ കുടുക്കാനുള്ള നീക്കങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയതെന്നും സലീം രാജ് ആരോപിച്ചു.












Click it and Unblock the Notifications