• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിഎസിന് മറുപടിയുമായി ഉമ്മൻചാണ്ടി;'തൊഴിൽ തിന്നുന്ന ബകൻ' മറന്നിട്ടില്ല.. ക്രെഡിറ്റ് അടിച്ചെടുത്ത പോലെ

  • By Aami Madhu

തിരുവനന്തപുരം; വിക്ടേഴ്സ് ചാനൽ ആര് തുടങ്ങിയെന്നത് സംബന്ധിച്ചുള്ള വിവാദം മുറുകുകയാണ്. 2005 ൽ ഇടതുപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന് യുഡിഎഫ് സർക്കാരാണ് വിക്ടേഴ്സ് ചാനൽ തുടങ്ങിയതെന്ന ഉമ്മൻചാണ്ടിയുടെ വാദത്തെ തള്ളി മറുപടിയുമായി മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്തൻ എത്തിയിരുന്നു.

ഇപ്പോഴിതാ വിഷയത്തിൽ വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉമ്മൻചാണ്ടി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. പോസ്റ്റ് വായിക്കാം

 ഓണ്‍ലൈൻ ക്ലാസുകൾ

ഓണ്‍ലൈൻ ക്ലാസുകൾ

കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾക്ക് തുടക്കമായിരിക്കുകയാണ്. ഇതോടെയാണ് ചാനലിന്റെ പിതൃത്വം സംബന്ധിച്ച ചർച്ചകൾ തുടങ്ങിയത്.ഒരിക്കൽ എതിർത്ത ചാനലിനെ തന്നെ എൽഡിഎഫ് സർക്കാരിന് ആശ്രയിക്കേണ്ടി വന്നുവെന്നായിരുന്നു ഉമ്മൻചാണ്ടി ആദ്യം പ്രതികരിച്ചത്.

 ഉമ്മൻചാണ്ടി പ്രതികരിച്ചത്

ഉമ്മൻചാണ്ടി പ്രതികരിച്ചത്

2005 ൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നാണ് യുഡിഎഫ് സർക്കാർ വിക്ടേഴ്സ് ചാനൽ തുടങ്ങിയത്.. അധ്യാപകരെ ഒഴിവാക്കാനുള്ള കുതന്ത്രമായിരുന്നു ചാനൽ എന്നായിരുന്നു ഇടതുപക്ഷം ആക്ഷേപിച്ചത്. വിദൂര വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക വിദ്യയുടെയും അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് യുഡിഎഫ് സര്‍ക്കാർ ശ്രമിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

 വിഎസിന്റെ മറുപടി

വിഎസിന്റെ മറുപടി

എന്നാൽ ഇതിനെതിരെ വിഎസ് അച്യുതാനന്ദൻ രംഗത്തെത്തി. ഉമ്മൻചാണ്ടിയുടെ പ്രസ്താവന തരംതാണതാണെന്നായിരുന്നു വിഎസിന്റെ പ്രതികരണം. എൽഡിഎഫ് സർക്കാരാണ് വിക്ടേഴ്സ് ചാനൽ എന്ന ആശയം പ്രാവർത്തികമാക്കിയതെന്നും 2006 ഓഗസ്റ്റിൽ താനാണ് ചാനൽ ഉദ്ഘാടനം ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ തിരിച്ചടിച്ചു.

 വിഎസിന് മറുപടി

വിഎസിന് മറുപടി

എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ, അതിൻറെ ആള് ഞാനാണ് എന്ന് വിളിച്ചുപറയുന്നതല്ല, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്. കോവിഡ് വ്യാപനത്തിൻറെ കാലത്ത് എൽഡിഎഫ് സർക്കാർ കൈക്കൊള്ളുന്ന നടപടികളും അതിന് കിട്ടുന്ന പൊതുജന അംഗീകാരവും ഉമ്മൻചാണ്ടിയെ അസ്വസ്ഥനാക്കുന്നുണ്ടാവാം എന്നും വിഎസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് വിഎസിന് മറുപടിയുമായി ഉമ്മൻചാണ്ടി വീണ്ടും എത്തിയത്.

 തുടങ്ങിയത് 2005 ൽ

തുടങ്ങിയത് 2005 ൽ

വിക്ടേഴ്‌സ് ചാനലുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദര്‍ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാനിടയായി. വിക്ടേഴ്‌സ് ചാനല്‍ ആരു തുടങ്ങി എന്നതു സംബന്ധിച്ചാണല്ലോ തര്‍ക്കം.ഇതു സംബന്ധിച്ച ഏറ്റവും ആധികാരികമായി പറയാന്‍ കഴിയുന്നത് വിക്ടേഴ്‌സ് ചാനല്‍ ഉള്‍പ്പെടെയുള്ള ഐടി സാങ്കേതികവിദ്യാഭ്യാസത്തിന്റെ നടത്തിപ്പുകാരായ Kerala Infrasructure and Technology for Education (KITE) ന് ആണല്ലോ.

അവര്‍ വ്യക്തമായി പറയുന്നൂ, വിക്ടേഴ്‌സ് ഉദ്ഘാടനം ചെയ്തത് 2005 ജൂലൈ 28ന് രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ആണെന്ന്.

 രണ്ട് മോഡുകൾ

രണ്ട് മോഡുകൾ

അതാണു ഞാനും നേരത്തെ ചൂണ്ടിക്കാട്ടിയത്. അന്ന് എല്ലാ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ ഇനി തര്‍ക്കമില്ല.Kite ല്‍ പറയുന്ന മറ്റൊരു കാര്യം വിക്ടേഴ്‌സ് ചാനലിന് രണ്ടു ഭാഗങ്ങളുണ്ട് എന്നാണ്. ആദ്യത്തേത് രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത ഇന്‍ര്‍ ആക്ടീവ് മോഡും രണ്ടാമത്തേത് വിഎസ് മുഖ്യമന്ത്രിയായി രണ്ടര മാസം കഴിഞ്ഞ് ഉദ്ഘാടനം ചെയ്ത നോണ്‍ ഇന്റര്‍ ആക്ടീവ് മോഡും.

 യുഡിഎഫാണ് നടപ്പാക്കിയത്

യുഡിഎഫാണ് നടപ്പാക്കിയത്

ഇന്റര്‍ ആക്ടീവ് മോഡില്‍ പരിമിതമായ തോതിലാണ് വിക്ടേഴ്‌സ പ്രവര്‍ത്തിച്ചിരുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതിനെ നോണ്‍ ഇന്റര്‍ ആക്ടീവ് മോഡിലാക്കി 1000 സ്‌കൂളുകളില്‍ എത്തിക്കാനുള്ള നടപടി യുഡിഎഫാണ് സ്വീകരിച്ചത്. കേന്ദ്രാനുമതി ലഭ്യമാക്കുക, ബാന്‍ഡ് വിഡ്ത്ത് കൂട്ടുക, ആന്റിനകളും സെറ്റപ്പ് ബോക്‌സുകളും ലഭ്യമാക്കുക തുടങ്ങിയ സന്നാഹങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 2006 മാര്‍ച്ച് ഒന്നിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു.

 വിഎസ് ഉദ്ഘാടനം ചെയ്തത്

വിഎസ് ഉദ്ഘാടനം ചെയ്തത്

എല്ലാ നടപടിക്രമങ്ങളും യുഡിഎഫ് പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു കാത്തിരുന്ന വിക്ടേഴ്‌സിന്റെ അടുത്ത ഘട്ടമാണ് വിഎസ് ഉദ്ഘാടനം ചെയ്തത്.2006 മെയ് 18ന് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറുകയും 2006 ഓഗസ്റ്റ് 3ന് വിക്ടേഴ്‌സ് ചാനലിന്റെ നോണ്‍ ഇന്റര്‍ ആക്ടീവ് മോഡ് വിഎസ് ഉദ്ഘാടനം ചെയ്യുകയുമാണ് ഉണ്ടായത്. വെറും രണ്ടരമാസത്തിനുള്ളില്‍ വിക്ടേഴ്‌സ് ചാനലിനെ വലിയ സന്നാഹമുള്ള നോണ്‍ ഇന്റര്‍ആക്ടീവ് മോഡിലാക്കാനുള്ള എന്തു മാന്ത്രികവടിയാണ് വിഎസിന്റെ കയ്യില്‍ ഉണ്ടായിരുന്നതെന്നു വെളിപ്പെടുത്താമോ?

 'തൊഴില്‍ തിന്നുന്ന ബകന്‍'

'തൊഴില്‍ തിന്നുന്ന ബകന്‍'

ഐടി അധിഷ്ഠിത സാങ്കേതികവിദ്യയ്‌ക്കെതിരേ ഉറഞ്ഞുതുള്ളിയശേഷം വിക്ടേഴ്‌സ് ചാനലിനെ വെട്ടിനിരത്തിയില്ല എന്നതില്‍ തീര്‍ച്ചയായും എല്‍ഡിഎഫ് സര്‍ക്കാരിന് അഭിമാനിക്കാം. 'തൊഴില്‍ തിന്നുന്ന ബകന്‍' എന്ന പേരില്‍ കമ്പ്യൂട്ടര്‍വത്കരണത്തിനെതിരേ ചിന്ത വാരിക പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോഴും ഇടതുപക്ഷക്കാരുടെ കയ്യില്‍ കാണുമല്ലോ.യുഡിഎഫ് പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോയും കണ്ണൂര്‍വിമാനത്താവളവും മറ്റും ഉദ്ഘാടനം ചെയ്ത് എല്‍ഡിഎഫ് തനിക്കാക്കിയതിന്റെ മറ്റൊരു പകര്‍പ്പായി മാത്രമേ വിക്ടേഴ്‌സ് ചാനല്‍ സംബന്ധിച്ച് വിഎസിന്റെ നിലപാടിനെയും കാണുന്നുള്ളു.

ബിജെപി നേതാക്കൾക്ക് തിരിച്ചടി;മന്ത്രിസ്ഥാനമില്ല.. പലരും ഔട്ട്! മുതലെടുക്കാൻ കോൺഗ്രസ്

രണ്ടും കൽപ്പിച്ച് കോൺഗ്രസ്; ഭരണം പിടിക്കാൻ 'പികെ' എത്തും? ഇടപെട്ട് സോണിയ.. തന്ത്രങ്ങൾ മെനഞ്ഞ് മുഖ്യൻ

കേരളത്തിൽ അതിശക്തമായ മഴ; കോഴിക്കോട് ഓറഞ്ച് അലർട്ട്! നിസർഗ ചുഴലിക്കാറ്റ് ഉച്ചയോടെ എത്തും

English summary
Oommen Chandy'd reply to VS Achuthananthan regarding kite victers channel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more