Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളത്തിലെ ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടം; ഉമ്മൻചാണ്ടിക്ക് തുല്യം ഉമ്മൻചാണ്ടി മാത്രം'; എകെ ആന്റണി

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുട വേർപാട് കേരളത്തിലെ ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും ഉണ്ടായിട്ടുള്ള നഷ്ടമാണ്. തന്റെ പൊതുജീവിതത്തിൽ തനിക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ് ഉമ്മൻചാണ്ടിയുടെ വിയോഗമെന്നും അദ്ദേഹം പറഞ്ഞു.

'ഉമ്മൻചാണ്ടിയുടെ നിർബന്ധിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ കുടുംബ ജീവിതത്തിലേക്ക് കടക്കില്ലായിരുന്നു. തന്റെ കുടുംബ ജീവിതത്തിൻ്റെ കാരണക്കാരൻ ഉമ്മൻ ചാണ്ടിയും ഭാര്യ ബാവ എന്ന് താൻ വിളിക്കുന്ന മറിയാമ്മയുമാണ്. തൻ്റെ ഭാര്യയെ കണ്ടെത്തിയത് ഉമ്മൻ ചാണ്ടിയുടെ ഭാര്യ ബാവയാണ്. അങ്ങനെ നഷ്ടങ്ങൾ പലതാണ്.

 antony-

ഉമ്മൻ ചാണ്ടിയെ ഞാൻ ആദ്യമായി ഓർക്കുന്നത് കേരളം കണ്ട ഏറ്റവു വലിയ ജനകീയ നായകന്മാരിലൊരാളായാണ്. അദ്ദഹേത്തിന്റെ ഊണിലും ഉറക്കത്തിലും പോലും അദ്ദേഹത്തിന്റെ മനസിൽ ഉണ്ടായിരുന്നത് എങ്ങനെ ജനങ്ങളെ സഹായിക്കാം എന്ന ചിന്തയായിരുന്നു. തന്റെ സഹായം തേടി വരുന്ന ആരെയും അദ്ദേഹം നിരാശരാക്കി മടക്കിയിട്ടില്ല. രോ​ഗകിടക്കിയിൽ ആയിരുന്നപ്പോഴും തന്റെ സഹായം തേടിവരുന്നവരെ എങ്ങനെ സഹായിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. എല്ലാത്തിലും ഉപരി കേരളത്തെ സ്നേഹിച്ച ഒരു പൊതുപ്രവർത്തകനാണ് അദ്ദേഹം. അതാണ് ഞാൻ പറഞ്ഞത് കേരളത്തിലെ ജനങ്ങൾക്കാണ് ഏറ്റവും വലിയ നഷ്ടം.

കേരളത്തിൻ്റെ വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്ത ഭരണാധികാരികളിൽ ഒരാളാണ് ഉമ്മൻ ചാണ്ടി. കോൺഗ്രസിന്റെ വളർച്ചയ്ക്കായി വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനായി തുടങ്ങിയ കാലം മുതൽ കേരളത്തിൽ കെ.എസ്.യു, യൂത്ത് കോൺ​ഗ്രസ്, കോൺ​ഗ്രസ്, യുഡിഎഫിനെ ശക്തിപ്പെടുത്താൻ ഏറ്റവും അധികം സംഭാവന ചെയ്ത സുഹൃത്താണ് ഉമ്മൻ ചാണ്ടി. വിദ്യാർത്ഥി രാഷ്ട്രീയം മുതലുള്ള എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ഞാൻ എല്ലാം തുറന്നു പറയുന്ന സുഹൃത്ത്. ഞങ്ങൾ തമ്മിൽ രഹസ്യങ്ങൾ ഇല്ല. ചിലപ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും പക്ഷേ ഞങ്ങൾ എല്ലാം തമ്മിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ഹൃദയം തുറന്ന് സംസാരിച്ച സുഹൃത്തായിരുന്നു അദ്ദേഹം. കുറച്ച് കാലമായി അദ്ദേഹത്തെ കാണുമ്പോൾ എല്ലാം എനിക്ക് വിഷമമാണ്.

വ്യക്തി ജീവിതത്തിൽ എനിക്ക് ഉണ്ടായ ഏറ്റവും വലിയ നഷ്ടമാണ്. എന്റെ ഏറ്റവും വലിയ സ്വകാര്യ ദു:ഖമായി ഏന്റെ മരണം വരെ അത് കൂടെയുണ്ടാവും. കേരളത്തിനും കോൺ​ഗ്രസ് പാർട്ടിക്കും ഉമ്മൻ ചാണ്ടിക്ക് മറ്റൊരു പകരക്കാരിനില്ല. ഉമ്മൻ ചാണ്ടിക്ക് തുല്യം ഉമ്മൻ ചാണ്ടി മാത്രം. ഞാൻ രാവിലെ ഉമ്മൻ ചാണ്ടിയുടെ ഭാര്യ ബാവയോട് സംസാരിച്ചപ്പോൾ അവർ വാവിട്ട് നിലവിളിച്ച് കൊണ്ടിരിക്കുകയാണ്. ബാവയോടും മക്കളായ മറിയയോടും അച്ചുവിനോടും ചാണ്ടിയോടും അ​ഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു',ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+