ഉമ്മൻ ചാണ്ടിയെ വിവാഹം ക്ഷണിക്കാൻ പോയ ദിവസം ഓർത്തെടുത്ത് നവ്യ, ഓർമകൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബനും
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള ഓര്‍മ പങ്കിട്ട് നടി നവ്യാ നായര്‍. വളരെ ലാളിത്യം നിറഞ്ഞ ജനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന മുഖ്യമന്ത്രി ആയിരുന്നു അദ്ദേഹം എന്ന് നവ്യ പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു നവ്യയുടെ പ്രതികരണം. താനും അച്ഛനും കൂടി ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ വിവാഹം ക്ഷണിക്കാന്‍ പോയ സംഭവത്തെക്കുറിച്ചാണ് നവ്യ ഫേസ്ബുക്കില്‍ കുറിച്ചത്.

''പുതുപ്പള്ളിയിലെ വീട്ടിലേക്ക് കല്യാണത്തിനുള്ള ക്ഷണവുമായി ഞാനും അച്ഛനും അവിടെ പോയതാണ് എന്റെ ഓര്‍മ്മ. അന്നു ജനുവരി 21നു എന്റെ കല്യാണമാണ്.
വരണമെന്ന് അറിയിച്ചപ്പോള്‍ ഒരുപാട് പ്രോഗ്രാമുകള്‍ ഉള്ള ദിവസമാണല്ലോ കുഞ്ഞൂഞ്ഞേ, അങ്ങനെ ആണെങ്കില്‍ പോവാന്‍ സാധിക്കില്ലല്ലോ എന്നു ഭാര്യ പറഞ്ഞു. സാരമില്ല ഞാന്‍ അവിടെ എത്തും എന്നദ്ദേഹം എനിക്ക് വാക്കുനല്‍കി.
അത്രയും ലാളിത്യം നിറഞ്ഞ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. മുന്‍പ് ഒരു പരിചയവും ഇല്ലാത്ത, ഒരു തവണ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത എന്നോട് അത്രയും സ്‌നേഹത്തോടെ പെരുമാറിയ ആ ഹൃദയത്തെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ജനങ്ങളോട് ചേര്‍ന്നുനിന്ന മുഖ്യമന്ത്രിയ്ക്ക് Rest in Peace'' നവ്യ കുറിച്ചു.
താൻ കണ്ടതിൽ വെച്ച് ഏറ്റവും നിസ്വാർഥനായ ജനസേവകനാണ് ഉമ്മൻചാണ്ടി എന്നായിരുന്നു നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞത്.
അദ്ദേഹം യഥാർഥ മനുഷ്യ സ്നേഹിയായിരുന്നു എന്നും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു മാതൃഭൂമിയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നിസ്വാർഥനായ ജനസേവകൻ ആണ് ഉമ്മൻചാണ്ടി സാർ. രാഷ്ട്രീയ നേതാവ് എന്നതിലുപരി അദ്ദേഹവുമായി വ്യക്തിപരമായ ബന്ധം കൂടിയുണ്ട്. അദ്ദേഹവുമായും കുടുംബവുമായും തലമുറകളായി ബന്ധമുണ്ട്. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി എന്റെയും നഷ്ടം ആണ്,' കുഞ്ചാക്കോ ബോബൻ പറഞ്ഞു
പുള്ളിയുടെ വ്യക്തിജീവിതം ജനങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു. അദ്ദേഹത്തെ പറ്റി ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് രാത്രി ഒരു മണിക്കും രണ്ട് മണിക്കും അദ്ദഏഹത്തിന്റെ വീട്ടിൽ ചെന്നാൽ ഫയലുകളുടെ കൂമ്പാരത്തിൽ ഇരിക്കുന്നത് കാണാം.
അതേസമയം, തന്നെ ഫോണിലൂടെ മറ്റുള്ളവരുടെ കാര്യങ്ങൾ ശരിയാക്കി കൊടുക്കുന്ന ജനസേവകനെയാണ് അവിടെ കണ്ടത്. 24 മണിക്കൂറും ജനങ്ങൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ജനസേവകനാണ് അദ്ദേഹം. യഥാർത്ഥ മനുഷ്യ സ്നേഹിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്, കുഞ്ചാക്കോ ബോബൻ പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications