വിഎസിന് ഇരട്ടത്താപ്പ്, മാണിക്ക് പിന്തുണ
തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ വിഎസ് അച്യുതാനന്ദന് ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാര്‍ വിവാദത്തില്‍ മാണിക്ക് മന്ത്രിസഭയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം എന്ന ആവശ്യം ഉമ്മന്‍ ചാണ്ടി പൂര്‍ണമായും നിഷേധിച്ചു. വിഎസ് മാറ്റിപ്പറയുന്നതിനനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഎസ് വിജിലന്‍സ് അന്വേഷണമാണ് ആദ്യം ആവശ്യപ്പെട്ടത്. അത് പ്രകാരം ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ അത് നടക്കില്ല- മുഖ്യമന്ത്രി പറഞ്ഞു.

കെഎം മാണി ഏത് സ്ഥാനത്തിനും അര്‍ഹനാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മാണി മുഖ്യമന്ത്രിയാകുന്നത് തടയാനാണ് ഇപ്പോഴത്തെ വിവാദങ്ങളെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. കെ എം മാണിയെ മുന്നണിയില്‍ നിന്ന് അടര്‍ത്തിയെടുക്കാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മാണിയെ എല്‍ഡിഎഫില്‍ എടുക്കാന്‍ തയ്യാറാണെന്ന് പിണറായി വിജയന്‍ പറയുമോ എന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

മന്ത്രിസഭായോഗത്തിനുമുമ്പ് ഉമ്മന്‍ ചാണ്ടിയും കെഎം മാണിയും കൂടിക്കാഴ്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തലും പികെ കുഞ്ഞാലിക്കുട്ടിയും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications