കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യന്‍ മോദിയെ കണ്ടതില്‍ രാഹുലിന് അതൃപ്തി?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചതില്‍ സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും അതൃപ്തിയെന്ന് സൂചന. രാവിലെ സോണിയയെയും രാഹുലിനെയും കണ്ട ശേഷം പ്രധാനമന്ത്രിയെ കാണാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്. എന്നാല്‍ സോണിയയും രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിയ്ക്ക് സന്ദര്‍ശനനാനുമതി നിഷേധിച്ചു. പ്രധാനമന്ത്രിയെ കാണാനെത്തിയാല്‍ അത് തന്നെ നടക്കട്ടെ എന്ന മനോഭാവമാണ് ഇരു നേതാക്കളും പുലര്‍ത്തിയത്.

പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കരുതെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി പരിപാടിയില്‍ നിന്ന് വിട്ട് നിന്നത്. എന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങിന് തൊട്ടുപിന്നാലെ കേരളത്തെ ബാധിയ്ക്കുന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ളവ നടപ്പാക്കുന്നതില്‍ സംസ്ഥാനത്തിന്റെ ആശങ്ക അറിയിക്കാനാണ് മുഖ്യമന്ത്രി എത്തിയത്.

Oommen Chandy

കേരളത്തില്‍ മികച്ച വിജയം നേടിയതിന്റെ അഭിമാനത്തിലാണ് ദില്ലി നേതൃത്വത്തെക്കാണാന്‍ മുഖ്യമന്ത്രി എത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച സ്വീകരണമൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല സന്ദര്‍ശനാനുമതി കൂടി നിഷേധിയ്ക്കുകയായിരുന്നു. മന്ത്രിസഭ പുനസംഘടന ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ഉമ്മന്‍ ചാണ്ടി തീരുമാനിച്ചിട്ടുണ്ട്. എകെ ആന്റണിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

English summary
Oommen Chandy express his concerns regarding Kasturirangan Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X