കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി ബില്‍ കണ്ട് ഷോക്കടിച്ചെന്ന് ഉമ്മന്‍ചാണ്ടി; നീതി വേണമെങ്കില്‍ പഴയ നിരക്കിലേക്ക് പോകണം

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് കാലത്തെ വൈദ്യൂതി ബില്ലില്‍ ഷോക്കടിച്ച് ഉമ്മന്‍ചാണ്ടിയും. ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉണ്ടായത് പോലെ കറണ്ട് ബില്ല് മൊത്തത്തില്‍ ഷോക്കടിപ്പിച്ചെന്ന് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു.

സാധാരണഗതിയില്‍ 8000 രൂപയോളം വൈദ്യതി ബില്‍ ആകുന്ന തനിക്ക് കിട്ടിയ ബില്‍ 27,200 രൂപയുടേതാണെന്നും ഇതില്‍ 7713 രൂപ കുടിശിക തുകയാണ്. ഏപ്രില്‍ മെയ് മാസങ്ങളില്‍ തനിക്ക് വൈദ്യതി ബില്‍ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഉപഭോക്താവിന് നീതി കിട്ടണമെങ്കില്‍ കൊവിഡിന് മുന്നേയുള്ള നിരക്കിലേക്ക് മടങ്ങി പോകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നു.

oommen chandy

ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

'കോവിഡ് കാലത്ത് ഉപയോക്താക്കളെ മുച്ചൂടും പിഴിഞ്ഞ വൈദ്യുതി ബോര്‍ഡിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് ചില ഇളവുകള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായെങ്കിലും കോവിഡിന് മുമ്പുണ്ടായിരുന്ന വൈദ്യുത നിരക്ക് ഇനിയും നടപ്പാക്കിയിട്ടില്ല. ഉപഭോക്താവിന് നീതി കിട്ടണമെങ്കില്‍ ആ നിരക്കിലേക്ക് മടങ്ങിപ്പോകുക തന്നെ വേണം.

സാധാരണഗതിയില്‍ 8000 രൂപയോളം വൈദ്യതി ബില്‍ ആകുന്ന എനിക്ക് കിട്ടിയ ബില്‍ 27,200 രൂപയുടേതാണ്. ഇതില്‍ 7713 രൂപ കുടിശിക തുകയാണ്. ഏപ്രില്‍ മെയ് മാസങ്ങളില്‍ എനിക്ക് വൈദ്യതി ബില്‍ കിട്ടിയിട്ടില്ല. എസ്എംഎസ് അയച്ചെന്നു ബോര്‍ഡ് പറയുന്നു. അതു കിട്ടിയതായി അറിവില്ല. കുടിശിക അടയ്ക്കേണ്ട എന്ന് ബോര്‍ഡിന്റെ മറ്റൊരു അറിയിപ്പ് കിട്ടി. കുടിശിക തുക മാറ്റിവച്ചാലും ബില്‍ 20,000 രൂപയ്ക്ക്ു മുകളിലാണ്.

ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ എനിക്കെത്ര രൂപയുടെ ഇളവ് കിട്ടുമെന്നു തിരക്കിയപ്പോള്‍, അതിപ്പോള്‍ പറയാന്‍ പറ്റില്ല എന്നായിരുന്നു മറുപടി.ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉണ്ടായത് പോലതന്നെ, മൊത്തത്തില്‍ ഷോക്കടിപ്പിച്ച അനുഭവമാണ് ഉണ്ടായതെന്നു പറയാതെ വയ്യ.'

ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരുടേയും കൈയ്യിൽ ഇല്ല; ചൈനക്ക് ശക്തമായ മറുപടി നല്‍കിയെന്നും മോദിഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരുടേയും കൈയ്യിൽ ഇല്ല; ചൈനക്ക് ശക്തമായ മറുപടി നല്‍കിയെന്നും മോദി

English summary
Oommen Chandy Facebook Post About current Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X