സരിത എസ് നായർ പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങി! ഉമ്മൻചാണ്ടി വെറുതെ ഇരിക്കില്ല, പോരാട്ടം തുടങ്ങി...
സരിതയുടെ കത്തിനെ തുടർന്നുള്ള നടപടികൾ റദ്ദാക്കണമെന്നും, കത്തിലെ അപകീർത്തികരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നും ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ആവശ്യപ്പെടുന്നു.
കൊച്ചി: സോളാർ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഹൈക്കോടതിയിൽ ഹർജി നൽകി. സരിതയുടെ കത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് അദ്ദേഹത്തിന്റെ ഹർജിയിൽ പറയുന്നത്.
സരിതയുടെ കത്തിനെ തുടർന്നുള്ള നടപടികൾ റദ്ദാക്കണമെന്നും, കത്തിലെ അപകീർത്തികരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നും ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തെ, സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

റദ്ദാക്കണം...
സോളാർ കമ്മീഷൻ സർക്കാരിന് മുന്നിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ഉമ്മൻചാണ്ടിയുടെ ആവശ്യം. ഇതുകൂടാതെ സരിത എസ് നായരുടെ കത്തിനെ തുടർന്നുള്ള നടപടികൾ ഒഴിവാക്കണമെന്നും, കത്തിലെ അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ഒരു കത്തിനെ മാത്രം...
സരിത എസ് നായരുടെ കത്തിനെ മാത്രം ആധാരമാക്കിയാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് ഉമ്മൻചാണ്ടിയുടെ പരാതി. നിയമവിരുദ്ധമായ പരിഗണനാ വിഷയങ്ങൾ ഭേദഗതി ചെയ്തത് റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു. ഇതോടൊപ്പം സോളാർ കമ്മീഷന്റെ കണ്ടെത്തെലുകളെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.

ഉമ്മൻചാണ്ടി...
സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മൻചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകൻ അരിജിത് പസായത്ത് സർക്കാരിന് നൽകിയ നിയമോപദേശത്തിന്റെ പകർപ്പും ഹർജിയോടൊപ്പം നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച...
മുതിർന്ന കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബൽ മുഖേനെയാണ് ഉമ്മൻചാണ്ടി ഹൈക്കോടതിയിൽ സമർപ്പിച്ചത്. കേസിൽ ഉമ്മൻചാണ്ടിക്ക് വേണ്ടി ഹാജരാകുന്നതും ഇദ്ദേഹമാണ്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications