കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത എസ് നായർ പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങി! ഉമ്മൻചാണ്ടി വെറുതെ ഇരിക്കില്ല, പോരാട്ടം തുടങ്ങി...

സരിതയുടെ കത്തിനെ തുടർന്നുള്ള നടപടികൾ റദ്ദാക്കണമെന്നും, കത്തിലെ അപകീർത്തികരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നും ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ആവശ്യപ്പെടുന്നു.

  • By Desk
Google Oneindia Malayalam News

കൊച്ചി: സോളാർ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഹൈക്കോടതിയിൽ ഹർജി നൽകി. സരിതയുടെ കത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് അദ്ദേഹത്തിന്റെ ഹർജിയിൽ പറയുന്നത്.

ഒരു രാത്രിക്ക് ഒരു ലക്ഷം! ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പെൺവാണിഭം, രണ്ട് സിനിമാ നടിമാർ പിടിയിൽ...ഒരു രാത്രിക്ക് ഒരു ലക്ഷം! ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പെൺവാണിഭം, രണ്ട് സിനിമാ നടിമാർ പിടിയിൽ...

ജിഷയുടെ അമ്മ ഒരു ലക്ഷം രൂപയ്ക്ക് ഷോപ്പിംഗ് നടത്തി, 60000 രൂപയുടെ വാച്ച് വാങ്ങി! സത്യം ഇതാണ്...ജിഷയുടെ അമ്മ ഒരു ലക്ഷം രൂപയ്ക്ക് ഷോപ്പിംഗ് നടത്തി, 60000 രൂപയുടെ വാച്ച് വാങ്ങി! സത്യം ഇതാണ്...

സരിതയുടെ കത്തിനെ തുടർന്നുള്ള നടപടികൾ റദ്ദാക്കണമെന്നും, കത്തിലെ അപകീർത്തികരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നും ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തെ, സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

റദ്ദാക്കണം...

റദ്ദാക്കണം...

സോളാർ കമ്മീഷൻ സർക്കാരിന് മുന്നിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ഉമ്മൻചാണ്ടിയുടെ ആവശ്യം. ഇതുകൂടാതെ സരിത എസ് നായരുടെ കത്തിനെ തുടർന്നുള്ള നടപടികൾ ഒഴിവാക്കണമെന്നും, കത്തിലെ അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ഒരു കത്തിനെ മാത്രം...

ഒരു കത്തിനെ മാത്രം...

സരിത എസ് നായരുടെ കത്തിനെ മാത്രം ആധാരമാക്കിയാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് ഉമ്മൻചാണ്ടിയുടെ പരാതി. നിയമവിരുദ്ധമായ പരിഗണനാ വിഷയങ്ങൾ ഭേദഗതി ചെയ്തത് റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു. ഇതോടൊപ്പം സോളാർ കമ്മീഷന്റെ കണ്ടെത്തെലുകളെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.

ഉമ്മൻചാണ്ടി...

ഉമ്മൻചാണ്ടി...

സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മൻചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകൻ അരിജിത് പസായത്ത് സർക്കാരിന് നൽകിയ നിയമോപദേശത്തിന്റെ പകർപ്പും ഹർജിയോടൊപ്പം നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച...

ചൊവ്വാഴ്ച...

മുതിർന്ന കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബൽ മുഖേനെയാണ് ഉമ്മൻചാണ്ടി ഹൈക്കോടതിയിൽ സമർപ്പിച്ചത്. കേസിൽ ഉമ്മൻചാണ്ടിക്ക് വേണ്ടി ഹാജരാകുന്നതും ഇദ്ദേഹമാണ്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.

English summary
oommen chandy filed petition against solar report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X