കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത എസ് നായര്‍ക്കെതിരെ ഉമ്മന്‍ ചാണ്ടിയുടെ മാനനഷ്ടക്കേസ്; ഏഷ്യാനെറ്റും കൈരളിയും എതിര്‍കക്ഷികള്‍

Google Oneindia Malayalam News

കൊച്ചി: ഒടുവില്‍ സരിത എസ് നായര്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിയ്ക്കുന്നത്.

മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചു എന്ന സരിത എസ് നായരുടെ ആരോപണത്തിലാണ് കേസ്. സരിതയെ കൂടാതെ നാല്‌ എതിര്‍ കക്ഷികള്‍ കൂടിയുണ്ട്.

CM and Saritha

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ സീനിയര്‍ ന്യൂസ് കോ ഓര്‍ഡിനേറ്റിംഗ്് വിനു വി ജോണ്‍, കൈരളി-പീപ്പിള്‍ ടിവിയിലെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ എന്നിവരാണ് മറ്റ് എതിര്‍ കക്ഷികള്‍. മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചു എന്ന് പറയുന്ന കത്ത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു പുറത്ത് വിട്ടത്.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിയ്ക്കുന്നു എന്നാണ് ഉമ്മന്‍ ചാണ്ടി പരാതിയില്‍ പറയുന്നത്. കേസില്‍ കോടതി മെയ് 28 ന് വാദം കേള്‍ക്കും.

സരിതയ്ക്ക് വിശ്വാസ്യതയില്ലെന്നായിരുന്നു ഇത് സംബന്ധിച്ച് നേരത്തേ ഉയര്‍ന്ന വിമര്‍ശനം. തന്റെ വിശ്വാസ്യത തെളിയിക്കാന്‍ 41 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്ത് വിടുമെന്ന് കഴിഞ്ഞ ദിവസം സരിത പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ നുണപരിശോധനയ്ക്ക് വെല്ലുവിളിയ്ക്കുകയും ചെയ്തു.

English summary
Oommen chandy files defamation case against Saritha S Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X