Get Updates
Get notified of breaking news, exclusive insights, and must-see stories!

മെത്രാന്‍ കായല്‍ നികത്താനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത് വിഎസ് സര്‍ക്കാര്‍: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: മെത്രാന്‍ കായല്‍ നികത്താനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നേരത്തെ കോട്ടയം കുരകത്തെ മെത്രാന്‍ കായല്‍ ഉള്‍പെടെ 425 ഏക്കര്‍ നിലം നികത്താന്‍ പെരുമാറ്റച്ചട്ടത്തിനു മുന്നോടിയായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഏറെ വിവാദമായിരുന്നു.

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉത്തരവ് റദ്ദാക്കണമെന്ന് മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും ആവശ്യപെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മെത്രാന്‍ കായല്‍ നികത്താനുള്ള പദ്ധതിയുമായി മുന്നോട്ട് വന്നത് വിഎസ് സര്‍ക്കാറാണെന്നും റവന്യൂ വകുപ്പ് അനുമതി നല്‍കിയതില്‍ ആക്ഷേപമുണ്ടെങ്കില്‍ പുന:പരിശോധിക്കുമെന്നും പറഞ്ഞത്.

Oommen Chandy

സര്‍ക്കാര്‍ ഉത്തരവിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്ത് വന്നു. അവസാന മന്ത്രിസഭയോഗം നടത്തിയ തീരുമാനങ്ങള്‍ എല്‍ഡിഎഫ് അധികാരത്തിലേറിയാല്‍ പുന:പരിശോധിക്കുമെന്നും കോടികളുടെ അഴിമതിയാണ് ഇതിന്റെ പിന്നിലെന്നും കോടിയേരി പറഞ്ഞു. ഡിജിപി ജേക്കബ് തോമസും ഫേസ്ബുക്കിലൂടെ ഇതിനെതിരെ പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പെ മെത്രാന്‍ കായല്‍ നികത്താന്‍ റവന്യൂ വകുപ്പ് അനപമതി നല്‍കിയത് അഞ്ച് വകുപ്പുകളുടെ എതിര്‍പ്പ് മറി കടന്നിട്ടാണെന്ന് ആക്ഷേപമുണ്ട്. തദ്ദേശസ്വയം ഭരണ , മത്സ്യബന്ധന, പരിസ്ഥിതി, കൃഷി, വ്യവസായ വകുപ്പുകളുടെ എതിര്‍പ്പുകളെ മറികടന്നാണ് റവന്യുവിഭാഗം മെത്രാന്‍ കായലിലെ 378 ഏക്കര്‍ നികത്താന്‍ അനുമതി കൊടുത്തതെന്നാണ് ആക്ഷേപം. ഇതിനു പിന്നിലുളളതാകട്ടെ വന്‍കിട ബിസിനസ് ഗ്രൂപ്പാണ്. റാക്കിന്‍ഡോ കുമരകം റിസോര്‍ട്ട് എന്ന പേരിലാണ് നികത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് വരാന്‍ പോകുന്ന പ്രൊജക്റ്റിന്റെ പേര്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+