ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്കുകാണാൻ മമ്മൂട്ടി എത്തി; ദിലീപും സുരേഷ് ഗോപിയും തിരുനക്കരയിൽ
കോട്ടയം: മൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനായെത്തി നടൻ മമ്മൂട്ടി. തിരുനക്കരയിലാണ് മമ്മൂട്ടി എത്തിയത്. അദ്ദേഹത്തിനൊപ്പം രമേഷ് പിഷാരടിയും നിർമാതാവ് ആന്റോ ജോസഫും ഉണ്ടായിരുന്നു.
നടൻ ദിലീപും സുരേഷ് ഗോപിയും തിരുനക്കരയിൽ എത്തിയിട്ടുണ്ട്. തങ്ങളുെടെ പ്രിയനേതാവിനെ, സുഹൃത്തിനെ, എല്ലാമെല്ലാമായ മനുഷ്യനെ അവസാനമായി ഒരു നോക്കുകാണാൻ പതിനായിരക്കണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ഇന്നലെ രാവിലെ 7 മണിമുതൽ തുടങ്ങിയ വിലാപ യാത്ര ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കോട്ടയം നഗരത്തിലേക്ക് എത്തിയത്. രണ്ടു ഘട്ടം ആയാണ് പൊതുദർശനം. വള്ളക്കാൽ വീട്ടിലേക്ക് ആദ്യം കൊണ്ടുപോകും.
അതിന് ശേഷം ആയിരിക്കും രണ്ടാമത്തെ പൊതുദർശനം ഉണ്ടാവുക എന്നാണ് ലഭിക്കുന്ന വിവരം. തിരുനക്കരയിൽ വിപുലമായ ക്രമീകരം ആണ് ഒരുക്കിയിരിക്കുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പൊലീസുകാരാണ് ഉള്ളത്.
അതേസമയം, ഉമ്മൻ ചാണ്ടിയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിൽ എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉച്ചയോടെ പുതുപ്പള്ളിയിലേക്ക് എത്തും.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തി രണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. സമയം പോലും നോക്കാതെയാണ് തങ്ങളുടെ നേതാവിനെ കാണാൻ ആളുകൾ കാത്തുന്നിന്നത്.












Click it and Unblock the Notifications