ധനകമ്മീഷനംഗങ്ങള്‍ക്ക് മുഖ്യന്‍ മദ്യം വിളമ്പിയെന്ന്
കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പുതിയ ആരോപണങ്ങളുമായി ഇടതു പക്ഷം. തലസ്ഥാനത്തെത്തിയ ധനകാര്യകമ്മീഷന് അംഗങ്ങള്‍ക്ക് മുഖ്യമന്ത്രി മദ്യം വിളമ്പിയെന്ന ആരോപണവുമായി പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണനാണ് രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട് കേരള ഗവണ്‍മെന്റ് കോണ്‍ഡ്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രതിനിധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കൊടിയേരിയുടെ പരമാര്‍ശം.
ധനകാര്യ കമ്മീഷന്‍ അംഗങ്ങള്‍ക്ക് പഞ്ചനക്ഷത്രം ഹോട്ടലുകളില്‍ മദ്യസത്കാരം നടത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരള സംസ്ഥാനത്തെ നാണം കെടുത്തിയെന്ന് കോടിയേരി ആരോപിച്ചു. ധനകാര്യ കമ്മീഷന്‍ അംഗങ്ങള്‍ക്ക് മുന്തിയ മദ്യം കൊടുത്താലേ കാര്യങ്ങള്‍ സാധിക്കൂ എന്നായിരുന്നു കൊടിയേരിയുടെ ചോദ്യം. കേരളത്തില്‍ ഇന്നോളം സംഭവിക്കാത്ത കാര്യമാണിത്. മദ്യം വിളമ്പാതിരുന്നതുകൊണ്ടാണോ ധനകാര്യകമ്മീഷന്‍ ഇത്രകാലം കേരളത്തെ പരിഗണിക്കാതിരുന്നത്?

കേരളത്തിന്റെ ആവശ്യം ചോദിച്ചു വാങ്ങണം. കേന്ദ്രസര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു മുഖ്യമന്ത്രിക്ക് അതിന് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്. മദ്യ സംത്കാരം നടന്ന ഹോട്ടലിലേക്ക് കേരളത്തിന്റെ ഡിജിപി പോകാന്‍ കൂട്ടാക്കിയില്ലെന്നും ബാലസുബ്രഹ്മണ്യത്തിനു തോന്നിയ ഔചിത്യം കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രിക്ക് തോന്നാതിരുന്നത് സംസ്ഥാനത്തിന് നാണക്കേടായിപ്പോയെന്ന് കോടിയേരി കുറ്റപ്പെടുത്തി.
ട്രഷറിയില്‍ 3,000 കോടി രൂപ മിച്ചംവച്ചാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണം നടത്തിയത്. യുഡിഎഫ് അധികാരമേറ്റ് രണ്ടര വര്‍ഷം കഴിയുമ്പോഴേക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രിസ്മസിന് മുന്‍കൂര്‍ ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരിക്കുന്നു. സാമ്പത്തിക രംഗത്തെ കെടുകാര്യസ്ഥതയാണ് ഈ പ്രതിസന്ധി വിളിച്ചുവരുത്തിയത്. ലോട്ടറിവിറ്റും മദ്യം സത്കാരം നടത്തിയുമാണ് ഇപ്പോള്‍ കേരളം ചെലവു കഴിക്കുന്നത്.












Click it and Unblock the Notifications