കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടി കേരളം വില്‍ക്കുമോ? സ്വകാര്യ സംരംഭങ്ങള്‍ക്കും ഇനി സര്‍ക്കാര്‍ ഭൂമി

Google Oneindia Malayalam News

തിരുവനന്തപുരം: വ്യക്തികള്‍ക്ക് വ്യവസായ ആവശ്യത്തിന് പൊതുജനങ്ങളില്‍ നിന്നും ഭൂമി ഏറ്റെടുത്ത് നല്‍കാനുറച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. വികസന മേഖലയിലെ ഭൂമി പാട്ടത്തിനാണ് നല്‍കുക. 1968ല്‍ കൊണ്ടു വന്ന ഉത്തരവിലാണ് വ്യവസായ വകുപ്പ് പുതിയ ചട്ടങ്ങളുണ്ടാക്കിയത്. മംഗളം പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വ്യവസായിക ആവശ്യമെന്ന നിര്‍വചനത്തില്‍ പെടുന്ന ഏത് ആവശ്യത്തിനും ഭൂമി പാട്ടത്തിനു നല്‍കും. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി, തദ്ദേശ ഭരണ സ്ഥാപനങ്ങളും സര്‍ക്കാരും കൈമാറിയ ഭൂമി, വ്യാവസായിക ആവശ്യത്തിന് സര്‍ക്കാര്‍ പാട്ടത്തിനെടുത്ത ഭൂമി എന്നിവയാണ് വ്യക്തികള്‍ക്ക് കൈമാറുക.

Oommen Chandy

മുപ്പത് വര്‍ഷത്തേക്കായിരിക്കും പാട്ടത്തിനു നല്‍കുക. മുന്‍ തവണത്തെ പാട്ടകരാര്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിച്ചിട്ടുണ്ടെന്ന് ബോധ്യപെട്ടാല്‍ അടുത്ത മുപ്പത് വര്‍ഷത്തേക്കു കൂടി പാട്ടം നല്‍കും. സാധനങ്ങളുടെ നിര്‍മ്മാണം, ഉല്‍പ്പാദനം, സേവന വ്യവസായങ്ങളായ ലോജിസ്റ്റിക്ക് സൗകര്യങ്ങള്‍, ഗോഡൗണ്‍, ഫുഡ് കോര്‍ട്ട്, ഹോട്ടല്‍, കാന്റീന്‍, കോണ്‍ഫറന്‍സ് ഹാള്‍, പെട്രോള്‍-ഡീസല്‍ പമ്പ്, കോള്‍ഡ് സ്‌റ്റോറേജ് തുടങ്ങിയവയ്ക്കും ഭൂമി നല്‍കും.

ഭൂമി പാട്ടവ്യവസ്ഥയില്‍ നല്‍കുന്നതിന് ഇന്‍ഡസ്ട്രീസ് ആന്റ് കൊമേഴ്‌സ് ഡയറക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക അഥോറിറ്റി രൂപികരിക്കും. പാട്ടകരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന സമയത്തിനുള്ളില്‍ ഉല്‍പ്പാദനം തുടങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ കരാര്‍ റദ്ദാക്കും.

English summary
Oommen Chandy Government offers seized land for industrialists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X