കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കേസ് ഉമ്മന്‍ ചാണ്ടിക്ക് കുരുക്കാകും; പുതിയ വെളിപ്പെടുത്തലിനൊരുങ്ങി സരിത

സംസ്ഥാന രാഷ്ട്രീയത്തെ കീഴ്‌മേല്‍ മറിച്ച സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മചാണ്ടി കൂടുതല്‍ പ്രശ്‌നങ്ങളിലേക്കെന്ന് റിപ്പോര്‍ട്ട്.

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ കീഴ്‌മേല്‍ മറിച്ച സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മചാണ്ടി കൂടുതല്‍ പ്രശ്‌നങ്ങളിലേക്കെന്ന് റിപ്പോര്‍ട്ട്. കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളാന്‍ പോകുന്ന നടപടികള്‍ ഉമ്മന്‍ചാണ്ടിയുടെയും മറ്റു നേതാക്കളുടെയും രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തും.

 ഉമ്മന്‍ ചാണ്ടി ചൂഷണം ചെയ്തു; എപ്പോള്‍? എവിടെവെച്ചെന്ന് വെളിപ്പെടുത്തി സരിത ഉമ്മന്‍ ചാണ്ടി ചൂഷണം ചെയ്തു; എപ്പോള്‍? എവിടെവെച്ചെന്ന് വെളിപ്പെടുത്തി സരിത

ഓവര്‍ ലോഡഡ്, ഫേസ്ബുക്ക് സൈറ്റും ആപ്പും ഡൗണ്‍, ഓര്‍ക്കൂട്ടിന്റെ ഗതിയാകുമോ?
തന്റെതന്നെ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ വ്യക്തമായ റിപ്പോര്‍ട്ടെഴുതിയിരിക്കുന്നത് എന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. മാത്രമല്ല, കേസിലെ മുഖ്യപ്രതിയായ സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചെന്ന ആരോപണത്തില്‍ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും യുഡിഎഫിനെ കാര്യമായി ബാധിച്ചേക്കും.

sarithasn

കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടി. അന്വേഷണവും വിചാരണയും നീണ്ടുപോയാല്‍ കേസില്‍ ഉള്‍പ്പെട്ടവരുടെ രാഷ്ട്രീയ ഭാവി എന്താകുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. ലാവ്‌ലിന്‍ കേസില്‍ വര്‍ഷങ്ങളോളം പിണറായി വിജയന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ ഇനി ഉമ്മന്‍ ചാണ്ടിയും കൂട്ടരും അനുഭവിക്കേണ്ടിവരും. ലാവ്‌ലിന്‍ അന്വേഷണം ഉമ്മന്‍ ചാണ്ടിയാണ് ഉത്തരവിട്ടതെങ്കിലും സോളാര്‍ കേസില്‍ ഇപ്പോഴത്തെ അന്വേഷണം പിണറായിയാണ് നിര്‍ദ്ദേശിച്ചതെന്നും ശ്രദ്ധേയമാണ്.

ലൈംഗിക ചൂഷണക്കേസിലും മറ്റും സരിതയുടെ നിലപാടുകള്‍ നിര്‍ണായകമായിരിക്കും. നേതാക്കളുടെ രാഷ്ട്രീയ ഭാവിതന്നെ സരിതയുടെ മൊഴിയെ ആശ്രയിച്ചായിരിക്കുമെന്നാണ് സൂചന. താന്‍ നേരത്തെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതിനൊപ്പം പുതിയ വെളിപ്പെടുത്തലുണ്ടാകുമെന്ന് സരിത വ്യക്തമാക്കിയിട്ടുണ്ട്. സോളാര്‍ കേസ് വീണ്ടും സജീവമാകുന്നതോടെ വിലപേശലും കേസൊതുക്കാനുള്ള ശ്രമവും ആരോപണ പ്രത്യാരോപണവുമെല്ലാം സംസ്ഥാന രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കും.

English summary
Kerala to probe ex- CM Oommen Chandy in Solar scam case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X