പ്രധാനമന്ത്രിയെ ക്ഷണിച്ചത് മുഖ്യമന്ത്രി, എന്നിട്ടൊടുവില്‍ പുറത്തായി
തിരുവനന്തപുരം: ആര്‍ ശങ്കറിന്റെ പ്രതി അനാച്ഛാദന ചടങ്ങിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് തെളിഞ്ഞു. താന്‍ ക്ഷണിച്ച പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി.
വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിയെ ക്ഷണിച്ച് കത്തയച്ചത്. ഇപ്പോള്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ട പ്രകാരം തന്നെ മുഖ്യമന്ത്രി പരിപാടിയില്‍ നിന്ന് പിന്‍മാറിയിരിയ്ക്കുകയാണ്.

'പ്രിയ മോദിജി' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് എഴുതിയിരിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17 നാണ് ഇത് സംബന്ധിച്ച് കത്തെഴുതിയിട്ടുള്ളത്. തനിയ്ക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടെന്നായിരുന്നു അന്ന് മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചത്.
കത്തയക്കുന്ന സമയത്ത് വെള്ളാപ്പള്ളിയും കോണ്‍ഗ്രസ്സും തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എസ്എന്‍ഡിപി-ബിജെപി ബാന്ധവവും തുടങ്ങിയിരുന്നില്ല. ഇപ്പോള്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് മോദിയെ ക്ഷണിയ്ക്കാതിരുന്നതും ഉദ്ഘാടനത്തിന് സോണിയ ഗാന്ധിയെ ക്ഷണിച്ചതും ഒക്കെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.












Click it and Unblock the Notifications