സ്വന്തം ജീവിതം സർക്കാർ നടപടിയാക്കിയ ലോകത്തിലെ ആദ്യത്തെ ഭരണാധികാരിയാണ് ഉമ്മന്‍ചാണ്ടി: ജോസ് കെ മാണി
സ്വന്തം ജീവിതം ഒരു സർക്കാർ പരിപാടിയും ഭരണ നടപടിയുമാക്കിയ ലോകത്തിലെ ആദ്യത്തെ ജനനായകനും ഭരണാധികാരിയുമാണ് ഉമ്മൻചാണ്ടിയെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. ജനമനസുകളില്‍ ആഴത്തില്‍ വേരോടിയ വ്യക്തിപ്രഭാവത്തിന് ഉടമയായ ജനനേതാവാണ് ഉമ്മന്‍ചാണ്ടി. കേരള കോണ്‍ഗ്രസ് കുടുംബവുമായും യശശരീരനായ കെഎം മാണിയുമായി വലിയ ആത്മബന്ധവും സ്നേഹവും അദ്ദേഹം പുലര്‍ത്തിയിരുന്നുവെന്നും ജോസ് കെ മാണി ഫേസ്ബുക്ക് കുറിപ്പിലൂടെ അനുസ്മരിച്ചു.
'മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാറിന്റെ മരണ വാര്‍ത്ത വല്ലാത്ത ശൂന്യതയോടെയും നടുക്കത്തോടെയുമാണ് പുലര്‍ച്ചെ അറിഞ്ഞത്. കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടമാണ് ആ വിയോഗത്തോടെ അസ്തമിക്കുന്നത്. ജനമനസുകളില്‍ ആഴത്തില്‍ വേരോടിയ വ്യക്തിപ്രഭാവത്തിന് ഉടമയായ ജനനേതാവാണ് ഉമ്മന്‍ചാണ്ടി. കേരള കോണ്‍ഗ്രസ് കുടുംബവുമായും യശശരീരനായ കെഎം മാണി സാറുമായും ആത്മബന്ധവും സ്നേഹവും പുലര്‍ത്തിയിരുന്നു. രാഷ്ട്രീയത്തിലേക്കും പൊതു ജീവിതത്തിലേക്കും കടക്കുന്നതിന് മുമ്പു തന്നെ അച്ചാച്ചനൊപ്പം പല വേദികളിലും അദ്ദേഹത്തെ കാണുന്നതിനും ആ സ്നേഹവും വാത്സല്യവും അനുഭവിക്കുന്നതിനും ഇടയായിട്ടുണ്ട്.' ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിക്കുന്നു.

കോട്ടയത്തിന്റെ ലോക്സഭാംഗമായിരിക്കെ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിനും വിലപ്പെട്ട നിര്‍ദേശവും ഉപദേശവും ലഭിക്കുകയും ചെയ്തത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ജനങ്ങൾക്കൊപ്പമല്ലാതെ ആരും കണ്ടിട്ടില്ലാത്ത സ്വന്തം ജീവിതം ഒരു സർക്കാർ പരിപാടിയും ഭരണ നടപടിയുമാക്കിയ ലോകത്തിലെ ആദ്യത്തെ ജനനായകനും ഭരണാധികാരിയുമാണ് ഉമ്മൻചാണ്ടി. അതാണ് ജനസമ്പർക്ക പരിപാടി.
ഉമ്മന്‍ചാണ്ടി സാറിന്റെ അപ്രതീക്ഷിതവും അവിശ്വനീയവുമായ വേര്‍പാടില്‍ പ്രസ്ഥാനത്തിന്റെയും എന്റെയും കുടുംബത്തിന്റെയും ആദരാഞ്ജലിയും ദു:ഖവും അനുശോചനവും അറിയിക്കുന്നു. പകരം വയ്ക്കാനാവാത്ത മനുഷ്യ സ്നേഹി. സ്നേഹത്തിൻ്റെ ഭാഷക്ക് പുതിയ നിർവചനങ്ങൾ കണ്ടെത്തിയ മഹാപ്രതിഭ. ഉമ്മൻ ചാണ്ടി സാർ മടങ്ങിയത് ചരിത്രത്തിൽ നക്ഷത്ര ദീപങ്ങൾ തെളിച്ച ശേഷമാണ്. ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.- ജോസ് കെ മാണി അനുസ്മരണ കുറിപ്പ് അവസാനിപ്പിക്കുന്നു.
ഇന്ന് പുലർച്ചെ 4.25ന് ബെംഗളൂരുവിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്ത്യം. കാന്‍സർ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച പുതുപ്പള്ളിയില്‍ നടക്കും. കെപിസിസിയിലും ദർബാർ ഹാളിലും പൊതുദർശനമുണ്ടാവും. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications