കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയ്ക്ക് പ്രതീക്ഷ നല്‍കി കേന്ദ്രം! ഉമ്മന്‍ ചാണ്ടി നയിക്കും, പക്ഷേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല

Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ നേതൃത്വം കേന്ദ്ര നേതൃത്വം നല്‍കിയത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കായിരുന്നു. കോണ്‍ഗ്രസിന്റെ പതിവ് കീഴ് വഴക്കങ്ങള്‍ മാറ്റിനിര്‍ത്തിയാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് ഈ ചുമതല നല്‍കിയത്.

ഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ സിബിഐ വരുമോ? സോളാര്‍ പീഡനക്കേസില്‍ പുതിയ കത്ത്... കനത്ത വെല്ലുവിളിഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ സിബിഐ വരുമോ? സോളാര്‍ പീഡനക്കേസില്‍ പുതിയ കത്ത്... കനത്ത വെല്ലുവിളി

ചെന്നിത്തലയുടെ ദൗര്‍ഭാഗ്യങ്ങള്‍!!! 1987 മുതല്‍ 2021 വരെ... വിധി കവര്‍ന്നെടുത്ത സൗഭാഗ്യങ്ങള്‍ചെന്നിത്തലയുടെ ദൗര്‍ഭാഗ്യങ്ങള്‍!!! 1987 മുതല്‍ 2021 വരെ... വിധി കവര്‍ന്നെടുത്ത സൗഭാഗ്യങ്ങള്‍

ഇതോടെ, ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രിപദം എന്ന രമേശ് ചെന്നിത്തലയുടെ പ്രതീക്ഷകളും മങ്ങിയിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന ആള്‍ തന്നെ ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രിയാവുക എന്ന പതിവ് ഇത്തവണ തെറ്റുമോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ ചെന്നിത്തലയ്ക്ക് പ്രതീക്ഷ പകരുന്ന നീക്കമാണ് ഇപ്പോള്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് വരുന്നത്.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല

ഉമ്മന്‍ ചാണ്ടി യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്നാണ് ഇപ്പോള്‍ കേരളത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതെല്ലാം പിന്നീട്

അതെല്ലാം പിന്നീട്

യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ അപ്പോള്‍ തീരുമാനിക്കും എന്നാണ് വിശദീകരണം. എംഎല്‍എമാരോട് ആലോചിച്ചതിന് ശേഷം ആയിരിക്കും അപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുക എന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കുന്നുണ്ട്.

മാറി നിന്ന ഉമ്മന്‍ ചാണ്ടി

മാറി നിന്ന ഉമ്മന്‍ ചാണ്ടി

2016 ലെ തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനവും ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്നാണ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായത്.

ഇത്തവണയില്ലെന്ന്

ഇത്തവണയില്ലെന്ന്

ഇത്തവണ ഉമ്മന്‍ ചാണ്ടി മത്സര രംഗത്ത് ഉണ്ടാവില്ല എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പുതുപ്പള്ളി മണ്ഡലത്തില്‍ മകന്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഘടകകക്ഷികളുടേയും കേന്ദ്ര നേതൃത്വത്തിന്റേയും ഇടപെടലിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി നേതൃത്വത്തിലേക്ക് തിരികെ വരികയായിരുന്നു.

യുഡിഎഫിനെ നയിക്കാന്‍

യുഡിഎഫിനെ നയിക്കാന്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്. മധ്യതിരുവിതാംകൂറില്‍ ക്രൈസ്തവ വോട്ടുകള്‍ വലിയതോതില്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി യുഡിഎഫ് നേതൃത്വത്തിലേക്ക് തിരികെ വരണം എന്ന ആവശ്യം ശക്തമായി ഉയര്‍ന്നത്.

ഗുണമുണ്ടാകുമോ?

ഗുണമുണ്ടാകുമോ?

തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറില്‍ ഉമ്മന്‍ ചാണ്ടി സജീവമായി പ്രചാരണത്തില്‍ പങ്കാളിയായിരുന്നു. ജോസ് കെ മാണിയുടെ വിടവ് ഉമ്മന്‍ ചാണ്ടിയെ മുന്‍നിര്‍ത്തി നികത്താം എന്ന പ്രതീക്ഷയില്‍ ആയിരുന്നു കോണ്‍ഗ്രസും യുഡിഎഫും. എന്നാല്‍ അത് ഫലം കണ്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പിനെ നയിക്കാന്‍ വരുമ്പോള്‍ മാറ്റമുണ്ടാകുമോ എന്ന് കണ്ടറിയണം.

അധികാരത്തില്‍ നിന്ന് മാറിനില്‍ക്കുമോ?

അധികാരത്തില്‍ നിന്ന് മാറിനില്‍ക്കുമോ?

യുഡിഎഫിന് ഭൂരിപക്ഷം കിട്ടുന്ന സാഹചര്യമുണ്ടായാല്‍ ഉമ്മന്‍ ചാണ്ടി അധികാര സ്ഥാനങ്ങളില്‍ നിന്ന് മാറിനിന്നേക്കുമോ എന്ന രീതിയിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വിജയിപ്പിക്കുക എന്ന ഉത്തരവാദിത്തം പൂര്‍ത്തിയാക്കി മാറി നില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി തീരുമാനിച്ചാല്‍ രമേശ് ചെന്നിത്തലയ്ക്ക് വെല്ലുവിളിയുണ്ടാവില്ല.

സ്ഥാനം പങ്കിടല്‍

സ്ഥാനം പങ്കിടല്‍

അധികാരം ലഭിക്കുകയാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനം രണ്ട് ടേമുകളിലായി പങ്കിട്ടെടുത്തേക്കുമെന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. ആദ്യ ടേം ഉമ്മന്‍ ചാണ്ടിയ്ക്കും രണ്ടാം ടേം രമേശ് ചെന്നിത്തലയ്ക്കും എന്ന നിലയില്‍ ആയിരിക്കും ഇത് എന്നാണ് ചര്‍ച്ചകള്‍. ഹൈക്കമാന്‍ഡും ഇക്കാര്യം പരിഗണിക്കുന്നുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍

നിയമസഭയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ആളാണ് ഉമ്മന്‍ ചാണ്ടി. രണ്ട് തവണ മുഖ്യമന്ത്രിയും ആയി. ഇപ്പോള്‍ അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ട്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു, ഉമ്മന്‍ ചാണ്ടി ഇത്തവണ മത്സര രംഗത്തുണ്ടാവില്ലെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്.

ഇടതിന് മുന്‍തൂക്കം

ഇടതിന് മുന്‍തൂക്കം

ഇത്തവണ ഏത് വിധേനയും കേരളത്തില്‍ ഭരണം പിടിക്കുക എന്നതാണ് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വ്യക്തമായ മേല്‍ക്കൈ ഉണ്ടാക്കിയിട്ടുണ്ട്. അതിന് ശേഷം നടന്ന അഭിപ്രായ സര്‍വ്വേകളിലും കേരളത്തില്‍ ഇടത് മുന്നണി ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനം.

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

ഒരൊറ്റ പെണ്‍ സാന്നിധ്യമില്ല; അടിമുടി ആണുങ്ങള്‍... അതാണ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന പത്തംഗ സമിതിഒരൊറ്റ പെണ്‍ സാന്നിധ്യമില്ല; അടിമുടി ആണുങ്ങള്‍... അതാണ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന പത്തംഗ സമിതി

English summary
Oommen Chandy is not the Chief Minister candidate of Congress, says Tariq Anwar; new hope for Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X