കാരുണ്യ പദ്ധതി: അഴിമതി നടന്നോ ? ഉമ്മന്‍ ചാണ്ടിക്കും മാണിക്കുമുള്ള പങ്ക്... വിജിലന്‍സ് പറയുന്നു...
ഉമ്മന്‍ ചാണ്ടിയും മാണിയും അഴിമതി നടത്തിയെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികില്‍സാ പദ്ധയിലില്‍ ഉമ്മന്‍ ചാണ്ടിയും കെ എം മാണിയും ക്രമക്കേട് നടത്തിയിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തല്‍. ഇരുവര്‍ക്കും വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. പദ്ധതി നടത്തിപ്പില്‍ ഉമ്മന്‍ ചാണ്ടിയും മാണിയും അഴിമതി നടത്തിയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

5000 രൂപയില്‍ താഴെ ധനസഹായം നല്‍കിയതില്‍ ഇടനിലക്കാര്‍ ചൂഷണം നടത്തിയതായി തെളിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശിയാണ് കാരുണ പദ്ധതിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്.

ഈ പദ്ധതിയിലൂടെ സര്‍ക്കാരിന് കോടികളുടെ വരുമാനമാണ് ലഭിച്ചതെന്നും എന്നാല്‍ രോഗികള്‍ക്കു ഇതിന്റെ പ്രയോജനം ലഭിച്ചില്ലെന്നുമായിരുന്നു ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. ഉമ്മന്‍ ചാണ്ടി, മാണി എന്നിവരെക്കൂടാതെ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം, മുന്‍ ലോട്ടറി ഡയറക്ടര്‍ എന്നിവര്‍ക്കെതിരേയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയത്.












Click it and Unblock the Notifications