Get Updates
Get notified of breaking news, exclusive insights, and must-see stories!

'നേമം ചലഞ്ച്' ഏറ്റെടുത്ത് ഉമ്മൻചാണ്ടി, കോൺഗ്രസിന്റെ ഞെട്ടിക്കുന്ന നീക്കം, പുതുപ്പള്ളിയിൽ പുതുമുഖം?

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ ബിജെപിയെ സംപൂജ്യരാക്കാനുളള സസ്‌പെന്‍സ് നീക്കവുമായി കോണ്‍ഗ്രസ്. സംസ്ഥാനത്ത് ബിജെപിക്കുളള ഏക സീറ്റായ നേമം പിടിച്ചെടുക്കാനുളള വെല്ലുവിളി ഉമ്മന്‍ചാണ്ടി ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍.

നേമത്ത് മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. അരനൂറ്റാണ്ട് കാലമായി ഉമ്മന്‍ചാണ്ടി വിജയിച്ച് പോരുന്ന മണ്ഡലമായ നേമത്ത് പകരക്കാരൻ വരും. ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ

നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം

നേമത്ത് സസ്പെൻസ് നീക്കം

നേമത്ത് സസ്പെൻസ് നീക്കം

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത് 2016ല്‍ നേമത്താണ്. മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിലൂടെ ആദ്യമായി ബിജെപി കേരള നിയമസഭയുടെ പടി കടന്നു. നേമത്തെ ബിജെപിയുടെ വിജയത്തിന് വോട്ട് മറിച്ച് സഹായിച്ചു എന്നതടക്കമുളള പഴികള്‍ കോണ്‍ഗ്രസ് ഏറെ കേട്ടിട്ടുളളതാണ്. ഇത്തവണ നേമം ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കാന്‍ വമ്പന്‍ നീക്കമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്.

നേമത്ത് ഉമ്മൻചാണ്ടിയോ?

നേമത്ത് ഉമ്മൻചാണ്ടിയോ?

നേമത്ത് കരുത്തനായ നേതാവ് തന്നെ മത്സരിക്കാന്‍ ഇറങ്ങണം എന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടെയും പേരുകള്‍ തന്നെയാണ് നേമത്തേക്ക് ആദ്യം ഉയര്‍ന്നത്. എന്നാല്‍ ഹരിപ്പാട് വിട്ട് ചെന്നിത്തലയും പുതുപ്പളളി വിട്ട് ഉമ്മന്‍ചാണ്ടിയും നേമത്തേക്ക് മാറുമോ എന്നുളള സംശയം നിലനിന്നിരുന്നു. എന്നാല്‍ നേമം ചലഞ്ച് ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

അന്തിമ തീരുമാനം നാളെ

അന്തിമ തീരുമാനം നാളെ

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുളള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എന്നാണ് സൂചന. ബിജെപിയോട് നേമത്ത് നേരിട്ട് ഉമ്മന്‍ചാണ്ടിയെ പോലൊരു നേതാവ് ഏറ്റുമുട്ടുന്നത് സംസ്ഥാനത്ത് ഒട്ടാകെ നല്‍കുന്ന സന്ദേശമായിരിക്കുമെന്നും അത് പാര്‍ട്ടിക്ക് ഗുണം ചെയ്യും എന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നത്.

പുതുപ്പള്ളിയിൽ പിൻഗാമി

പുതുപ്പള്ളിയിൽ പിൻഗാമി

ഉമ്മന്‍ചാണ്ടി നേമത്തേക്ക് മാറുകയാണ് എങ്കില്‍ വര്‍ഷങ്ങളായി കോട്ട പോലെ കാക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയായി വരാനാണ് സാധ്യത. നേമത്തേക്ക് കെ മുരളീധരന്റെ പേരും ഉയര്‍ന്നിരുന്നു. നേമത്ത് മത്സരിക്കാന്‍ മുരളീധരന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ല എന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ തീരുമാനം ആണ് മുരളിക്ക് തിരിച്ചടി ആയിരിക്കുന്നത്.

സ്ഥാനാർത്ഥി പട്ടിക തയ്യാറാകുന്നു

സ്ഥാനാർത്ഥി പട്ടിക തയ്യാറാകുന്നു

എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാന്‍ തയ്യാറുളളവര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ട്. അതുകൊണ്ട് മുരളീധരന് മാത്രം ഇളവ് കൊടുക്കുന്നത് പാര്‍ട്ടിയില്‍ കലാപമുണ്ടാക്കും എന്ന് കോണ്‍ഗ്രസ് നേതൃത്വം ആശങ്കപ്പെടുന്നു. നാളെയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി വൈകിട്ട് 6ന് യോഗം ചേര്‍ന്ന ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കും.

Recommended Video

cmsvideo
    #KLElection2021 നേമത്ത് ഉമ്മൻ ചാണ്ടി, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ?
    പിടി തരാതെ ഉമ്മൻചാണ്ടി

    പിടി തരാതെ ഉമ്മൻചാണ്ടി

    ദില്ലിയില്‍ ഉളള ഉമ്മന്‍ചാണ്ടി നേമത്തെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി പ്രതികരിക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായിട്ടില്ല. നിലവില്‍ അത്തരത്തിലുളള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്ന് അറിയില്ലെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. താന്‍ വര്‍ഷങ്ങളായി പുതുപ്പള്ളിയിലാണ് മത്സരിക്കുന്നത് എന്നും ഉമ്മന്‍ചാണ്ടിയെ കണ്ടു.

    കരുത്തനാകുമെന്ന് ചെന്നിത്തല

    കരുത്തനാകുമെന്ന് ചെന്നിത്തല

    നേമത്ത് മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചതായുളള വാര്‍ത്തകള്‍ക്ക് ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞത്, താന്‍ ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടിട്ടില്ല എന്നാണ്. അതേസമയം നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒഴിഞ്ഞ് മാറി. നേമത്ത് കരുത്തനായ നേതാവുണ്ടാവും എന്ന് മാത്രമാണ് ചെന്നിത്തല പറഞ്ഞത്.

    നേമത്ത് ജയിക്കണം

    നേമത്ത് ജയിക്കണം

    നേമത്തെ സംബന്ധിച്ച് പാര്‍ട്ടി ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ 140 മണ്ഡലങ്ങളും തങ്ങളെ സംബന്ധിച്ച് പ്രസ്റ്റീജ് മണ്ഡലങ്ങളാണ്. ബിജെപിക്ക് ഒരു സിറ്റിംഗ് എംഎല്‍എ ഉളള നേമത്ത് യുഡിഎഫ് ജയിക്കാനുളള നടപടികള്‍ കൈക്കൊള്ളും. 140 മണ്ഡലങ്ങളിലും കരുത്തരായ സ്ഥാനാര്‍ത്ഥികളെ തന്നെയാവും കോണ്‍ഗ്രസ് രംഗത്ത് ഇറക്കുന്നത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+