മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ 'അപരന്‍' അങ്ങ് കാനഡയില്‍
ഒന്റാരിയോ:(കാനഡ): ഒരാളെ പോലെ ലോകത്ത് ഒമ്പത് പേരുണ്ടാകും എന്ന് ആളുകള്‍ പറയാറുണ്ട്. അത ശരിയാണോ എന്നറിയില്ല. എങ്കിലും പലപ്പോഴും കാണാന്‍ ഒരുപോലെ ഉള്ള ആളുകളെ പലയിടത്തും കാണാറുണ്ട്.
മഹാത്മ ഗാന്ധിയെ പോലെ ഇരിയ്ക്കുന്ന പലരും ഇപ്പോഴും ലോകത്ത് ജീവിയ്ക്കുന്നുണ്ട്. ഫ്രഞ്ച്കാരനായ ജോണ്‍ എന്ന വ്യക്തികാണാന്‍ ഗാന്ധിജിയെ പോലെ തന്നെയാണ്. അദ്ദേഹം അടുത്തിടെ കേരളം സന്ദര്‍ശിയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അതിനെക്കുറിച്ചല്ല ഇപ്പോള്‍ പറയാന്‍ പോകുന്നത്. നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അപരനെ കുറിച്ചാണ്. ഭാഗ്യം, ആ ആള്‍ ന്തൊയാലും കേരളത്തിലല്ല ഉള്ളത്.

കാനഡയിലാണ് ഈ അപരനെ കണ്ടെത്തിയത്. മലയാളിയായ വിനോദ് ജോണ്‍ ആണ് ഇങ്ങനെ ഒരാളെ കണ്ടത്. അക്ഷരാര്‍ത്ഥത്തില്‍ വിനോദ് ജോണ്‍ ഞെട്ടിപ്പോയിരുന്നു.
Posted by Vinod John on Thursday, 21 May 2015
കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലൂടെ കാറില്‍ പോകുമ്പോഴാണ് വിനോദ് ഈ അപരനെ കാണുന്നത്. പിന്നെ ഒന്നും ആലോചിച്ചി്‌ല, ക്യാമറ തുടരെതുടരെ മിന്നി, ആ അപരനെ ചിത്രമാക്കിയെടുത്തു.
വീട്ടിലെത്തി ഭാര്യയേയും കുട്ടികളേയും ചിത്രങ്ങള്‍ കാണിച്ചപ്പോള്‍ അവര്‍ ഉറപ്പിച്ച് പറഞ്ഞത്രെ ഇത് ഉമ്മന്‍ ചാണ്ടി തന്നെ എന്ന്. പിന്നെ വിനോദ് ഈ ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ടു. നൂറുണക്കിനാളുകളാണ് ഇപ്പോള്‍ തന്നെ ചിത്രം ലൈക്ക് ചെയ്തിരിയ്ക്കുന്നത്.












Click it and Unblock the Notifications