കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി കളിമാറും; ഉമ്മന്‍ചാണ്ടി യൂഡിഎഫ് നേതൃനിരയിലേക്ക്, ശക്തമായ പിന്തുണയുമായി ഘടകക്ഷികള്‍

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളില്‍ നിന്ന് കരകയറാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടിമുടി ഉറച്ച് വാര്‍ക്കലിനുള്ള സമയം ഇല്ലെങ്കിലും കാതലായ മാറ്റങ്ങള്‍ വേണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്‍റേയും അവശ്യം. ദേശീയ നേതൃത്വവും സംസ്ഥാന നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച തലസ്ഥാനത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഘടകക്ഷി നേതാക്കളുമായും എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

താരീഖ് അന്‍വര്‍

താരീഖ് അന്‍വര്‍

ഒരു വിഭാഗം നേതാക്കള്‍ നേതൃമാറ്റം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുണ്ടെങ്കിലും നിലവില്‍ അത് ചര്‍ച്ചയാവില്ലെന്ന് താരീഖ് അന്‍വര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം എന്തെന്ന് നിരീക്ഷിക്കാന്‍ വേണ്ടി മാത്രമാണ് സംസ്ഥാനത്ത് എത്തിയത്. അത് സംബന്ധിച്ച റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കൈമാറും . അവര്‍ മാത്രമായിരിക്കും എല്ലാ കാര്യത്തിലും തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

അനുകൂല സാഹചര്യം ഉണ്ടായിട്ടും

അനുകൂല സാഹചര്യം ഉണ്ടായിട്ടും

അനുകൂല സാഹചര്യം ഉണ്ടായിട്ടും. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്ത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എങ്ങനെ നിലവിലെ സാഹചര്യത്തില്‍ നിന്നും മാറ്റം വരുത്താന്‍ സാധിക്കും എന്നീ രണ്ട് കാര്യങ്ങളാണ് പ്രധാനമായും ദേശീയ നേതാക്കള്‍ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. രാഷ്ട്രീയ കാര്യ സമിതിയിലെ ബഹുഭൂരിപക്ഷം നേതാക്കളെയും നേരിട്ട് കണ്ട താരീഖ് അന്‍വര്‍ ഘടകക്ഷി നേതാക്കളേയും ഇന്ന് കണ്ട് തുടങ്ങിയിട്ടുണ്ട്.

മധ്യകേരളത്തില്‍

മധ്യകേരളത്തില്‍

മധ്യകേരളത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ മുന്നണിയില്‍ നിന്നും അകന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ആക്കം കൂടിയതെന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ മധ്യകേരളത്തില്‍ നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചു പിടിക്കാനുള്ള സാധ്യതതയും ദേശീയ നേതൃത്വം ആരായുന്നുണ്ട്. മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടു വരണമെന്ന പൊതുനിലപാടാണ് ഘടകക്ഷികള്‍ക്ക് ഉള്ളത്.

ഉമ്മന്‍ചാണ്ടി വരണം

ഉമ്മന്‍ചാണ്ടി വരണം

കോണ്‍ഗ്രസ് നേതൃത്വത്തില്‍ കാതലായ മാറ്റമാണ് ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നത്. കെപിസിസി അധ്യക്ഷനെ നിലവില്‍ മാറ്റേണ്ടതില്ലെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കിയ സാഹചര്യത്തില്‍ മറ്റ് ഏതെങ്കിലും പദവി നല്‍കി ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടു വരണമെന്നാണ് ഘടകക്ഷികളുടെ ആവശ്യം. മുസ്ലിം ലീഗ് അടക്കമുള്ള എല്ലാ ഘടക കക്ഷികള്‍ക്കും ഇക്കാര്യത്തില്‍ ഏക നിലപടാണ് ഉള്ളത്.

ക്രിസ്ത്യന്‍ വോട്ടുകള്‍

ക്രിസ്ത്യന്‍ വോട്ടുകള്‍

മധ്യകേരളത്തിലെ നഷ്ടപ്പെട്ട ക്രിസ്ത്യന്‍ വോട്ടുകള്‍ തിരിച്ചു പിടിക്കാന്‍ ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് തിരികെ കൊണ്ടു വരണമെന്നാണ് ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നത്. ഉമ്മന്‍ചാണ്ടിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്നാണ് ഭൂരിപക്ഷത്തിന്‍റേയും ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അല്‍പം വൈകാനാണ് സാധ്യത.

കോണ്‍ഗ്രസിലെ തമ്മിലടി

കോണ്‍ഗ്രസിലെ തമ്മിലടി

തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് മാത്രം പ്രതികരണം തേടാനായിരുന്നു ദേശീയ നേതൃത്വം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ തമ്മിലടിയാണ് തിരിച്ചടിക്ക് കാരണമെന്ന് ഘടകകക്ഷികളെല്ലാം കൂട്ടായ നിലപാടെടുത്തതോടെയാണ് അവരുടെ കൂടി അഭിപ്രായം കേള്‍ക്കാന്‍ തീരുമാനിച്ചത്.

വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം

വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ നീക്കുപോക്കും കോണ്‍ഗ്രസ് നേതാക്കള്‍ അത് പരസ്യപോരിനുള്ള വിഷയമാക്കിയതിലുള്ള അതൃപ്തിയും മുസ്ലീം ലീഗ് പ്രകടിപ്പിക്കും. ഘടകകക്ഷികളുടെ സീറ്റില്‍, കോണ്‍ഗ്രസ്, സ്ഥാനാര്‍ഥികളെ നിര്‍ത്തി കാലുവാരിയെന്ന ആക്ഷേപം കേരള കോണ്‍ഗ്രസും ഉയര്‍ത്തും.

കെസി വേണുഗോപാല്‍

കെസി വേണുഗോപാല്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പുള്ള ഒരു സീറ്റ് ഉള്‍പ്പടെ 3 സീറ്റുകള്‍ വേണമെന്നാണ് സി എം പിയുടെ ആവശ്യം. അതേസമയം, പാര്‍ട്ടിയിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് കെസി വേണുഗോപാല്‍ രംഗത്ത് എത്തി. ഗ്രൂപ്പ് രാഷ്ട്രീയം കേരളത്തിൽ അതിരു വിടുകയാണെന്നും പാർടിയെ തന്നെ തകർക്കുന്ന അവസ്ഥയിലേക്ക് അത് മാറിയിരിക്കുകയാണെന്നും എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാല്‍ പറഞ്ഞു.

ഗ്രൂപ്പുകള്‍

ഗ്രൂപ്പുകള്‍


ഗ്രൂപ്പുകള്‍ എല്ലാ കാലത്തും കോണ്‍ഗ്രസിലുണ്ട്. എന്നാല്‍ ഇന്ന് അത് കോണ്‍ഗ്രസിനെ തകര്‍ക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണെന്നത് മാറണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഉണ്ടായ പരാജയം തെളിയിക്കുന്നത് അതാണെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.

Recommended Video

cmsvideo
കോൺഗ്രസിൽ ഇതൊക്കെ നടക്കുമോ എന്റെ പിള്ളേച്ചാ ? | Oneindia Malayalam

English summary
Oommen chandy may take lead role in UDf; allies backs him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X