കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കരുതെന്ന് ഉമ്മന്‍ചാണ്ടി? പാണക്കാട് രഹസ്യ ചര്‍ച്ച...

പികെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലെത്തിയാല്‍ സംസ്ഥാനത്ത് യുഡിഎഫിന് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍.

Google Oneindia Malayalam News

മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിയെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിനിരിക്കേ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

വെറും ബോംബല്ല, ഇത് 'സാരി ബോംബ്'! സെക്രട്ടേറിയേറ്റിനെ നടുക്കി ബോംബ് ഭീഷണി! ....വെറും ബോംബല്ല, ഇത് 'സാരി ബോംബ്'! സെക്രട്ടേറിയേറ്റിനെ നടുക്കി ബോംബ് ഭീഷണി! ....

ലീഗ് എംഎല്‍എമാര്‍ സ്ത്രീകളെ അപമാനിക്കുന്നുവെന്ന് താനൂര്‍ എംഎല്‍എ,ആക്രമത്തിന് പിന്നില്‍ വിദേശ സഹായം?ലീഗ് എംഎല്‍എമാര്‍ സ്ത്രീകളെ അപമാനിക്കുന്നുവെന്ന് താനൂര്‍ എംഎല്‍എ,ആക്രമത്തിന് പിന്നില്‍ വിദേശ സഹായം?

പാണക്കാട് തറവാട്ടില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള ലീഗ് നേതാക്കളുമായാണ് ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തിയത്. നിലവിലെ രാഷ്്ട്രീയ സാഹചര്യത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയെ ദില്ലിയിലേക്ക് വിടരുതെന്ന് ഉമ്മന്‍ചാണ്ടി ഹൈദരലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടതായാണ് സൂചന. ലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇത്തരമൊരു ആവശ്യമുന്നയിച്ച് ഉമ്മന്‍ചാണ്ടി പാണക്കാടെത്തിയത് ലീഗ് അണികള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തില്‍ വേണം...

സംസ്ഥാന രാഷ്ട്രീയത്തില്‍ വേണം...

സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് പികെ കുഞ്ഞാലിക്കുട്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് പറഞ്ഞയക്കരുതെന്നാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്. ഇടതുസര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ട സമയത്ത് പികെ കുഞ്ഞാലിക്കുട്ടിയെ പോലെ കരുത്തനായ നേതാവിന്റെ സാന്നിദ്ധ്യം സംസ്ഥാന രാഷ്ട്രീയത്തില്‍ അനിവാര്യമാണ്.

പ്രതിപക്ഷം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണം...

പ്രതിപക്ഷം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണം...

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കേണ്ട സമയമാണിത്. ഈ അവസരത്തില്‍ കുഞ്ഞാലിക്കുട്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് പറഞ്ഞയക്കുന്നത് സംസ്ഥാനത്തെ യുഡിഎഫിന് കനത്ത തിരിച്ചടിയാകുമെന്നും ഉമ്മന്‍ചാണ്ടി പാണക്കാട് ഹൈദരി ശിഹാബ് തങ്ങളെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

മത്സരിക്കാന്‍ തയ്യാറെന്ന് ഇ അഹമ്മദിന്റെ മകള്‍...

മത്സരിക്കാന്‍ തയ്യാറെന്ന് ഇ അഹമ്മദിന്റെ മകള്‍...

മാര്‍ച്ച് 15 ബുധനാഴ്ചയാണ് മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. മലപ്പുറത്ത് ചേരുന്ന പാര്‍ട്ടി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനമ നടത്തുക. അതേസമയം, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മലപ്പുറത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഇ അഹമ്മദിന്റെ മകള്‍ ഫൗസിയ ഷേര്‍സാദ് അറിയിച്ചിട്ടുണ്ട്. ഇ അഹമ്മദിന്റെ മകളെ മലപ്പുറം സീറ്റിലേക്ക് പരിഗണിക്കമെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.

പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചേക്കും...

പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചേക്കും...

മുസ്ലീം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള മലപ്പുറത്ത് ഒരുകൈ നോക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. എല്‍ഡിഎഫ് മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് സംവിധായകന്‍ കമല്‍ അറിയിച്ചതോടെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടികെ റഷീദലി, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവ് പിഎ മുഹമ്മദ് റിയാസ്, വി ശശികുമാര്‍ എന്നിവരെയാണ് മലപ്പുറത്തേക്ക് പരിഗണിക്കുന്നത്. അതേസമയംം, ന്യൂനപക്ഷ പരിഗണനയല്ല, ജയിക്കാന്‍ സാധ്യതയുള്ളവരെയാണ് മത്സരിപ്പിക്കുകയെന്ന് മന്ത്രി കെടി ജലീല്‍ വ്യക്തമാക്കിയിരുന്നു.

English summary
Oommen chandy meeting with muslim league leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X