കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മൻചാണ്ടിയെ കല്ലും മാരകായുധങ്ങളും ഉപയോഗിച്ച് കൊല്ലാൻ ശ്രമം; എംഎൽഎയടക്കം 114 പ്രതികൾ...

സോളാർ വിവാദം കത്തിനിൽക്കുന്ന സമയത്ത് കണ്ണൂരിൽ പോലീസ് അത്ലറ്റിക്ക് മീറ്റിന്റെ സമാപന ചടങ്ങിനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

  • By ഡെന്നീസ്
Google Oneindia Malayalam News

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ മുൻ എംഎൽഎ കെകെ നാരായണൻ,എംഎൽഎ സി കൃഷ്ണൻ എന്നിവരടക്കമുള്ള 114 പ്രതികളും ചൊവ്വാഴ്ച കോടതിയിൽ ഹാജരകാണമെന്ന് ഉത്തരവ്.

ജിദ്ദ എയർഇന്ത്യ വിമാനം വൈകുന്നു;ഉംറ തീർത്ഥാടകരടക്കമുള്ളവർ 16 മണിക്കൂറായി കുടുങ്ങിക്കിടക്കുന്നു...ജിദ്ദ എയർഇന്ത്യ വിമാനം വൈകുന്നു;ഉംറ തീർത്ഥാടകരടക്കമുള്ളവർ 16 മണിക്കൂറായി കുടുങ്ങിക്കിടക്കുന്നു...

ശശീന്ദ്രന്റെ ലൈംഗിക വിവാദത്തിന് പിന്നാലെ കേരളത്തെ ഞെട്ടിക്കാൻ എൻസിപി?കേരളത്തിലേക്ക് ഇല്ലെന്ന് പവാർശശീന്ദ്രന്റെ ലൈംഗിക വിവാദത്തിന് പിന്നാലെ കേരളത്തെ ഞെട്ടിക്കാൻ എൻസിപി?കേരളത്തിലേക്ക് ഇല്ലെന്ന് പവാർ

കണ്ണൂർ അഡീഷണൽ സബ് ജഡ്ജി ബിന്ദു സുധാകരനാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. 2013 ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോളാർ വിവാദം കത്തിനിൽക്കുന്ന സമയത്ത് കണ്ണൂരിൽ പോലീസ് അത്ലറ്റിക്ക് മീറ്റിന്റെ സമാപന ചടങ്ങിനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

oommenchandy

വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഉമ്മൻചാണ്ടിക്ക് നേരെ സംഘം ചേർന്ന് ആക്രമണം നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. മുഖ്യമന്ത്രിയെ കൊല്ലടാ എന്ന് അക്രോശിച്ച് കൊണ്ട് പോലീസ് വാഹനങ്ങൾ തടഞ്ഞ സംഘം കല്ലും വടികളും മാരകായുധങ്ങളും ഉപയോഗിച്ച് മുഖ്യമന്ത്രിയെ പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് കേസ്.

അന്നത്തെ കണ്ണൂർ എസ്പിയും കോൺഗ്രസ് നേതാക്കളുമടക്കം 235 സാക്ഷികളാണ് കേസിലുള്ളത്. മുൻ എംഎൽഎ കെകെ നാരായണൻ, എംഎൽഎ സി കൃഷ്ണൻ എന്നിവരടക്കം 114 പേരാണ് പ്രതികളായിട്ടുള്ളത്. കല്ലേറിൽ മുഖ്യമന്ത്രിയുടെ വാഹനവും പോലീസ് വാഹനങ്ങളും തകർന്നെന്നും, അഞ്ച് ലക്ഷം രൂപയുടെ നഷ്ടപരിഹാരമുണ്ടായെന്നും കുറ്റപ്പത്രത്തിലുണ്ട്.

English summary
oommen chandy murder attempt case,court proceedings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X