കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം.. സോളാര്‍ കേസില്‍ കുറ്റവിമുക്തനാക്കി കോടതി വിധി

  • By Anamika
Google Oneindia Malayalam News

ബെംഗളൂരു: വ്യവസായി എംകെ കുരുവിള നല്‍കിയ സോളാര്‍ കേസില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതി വിധി. ഉമ്മന്‍ചാണ്ടിയെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിക്കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കേസിലെ അഞ്ചാം പ്രതിയായിരുന്നു ഉമ്മന്‍ചാണ്ടി. ബെംഗളൂരു സിറ്റി സിവില്‍ കോടതിയുടേതാണ് വിധികേസില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നല്‍കിയ ഇടക്കാല ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. 400 കോടിയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് ബെംഗളൂരുവിലെ വ്യവസായി എംകെ കുരുവിള കേസ് നല്‍കിയത്.

നടിക്കെതിരെ പിസി ജോർജ് വീണ്ടും.. ഗോവയിലെ 6 മണിക്കൂർ യാത്രയിൽ പീഡിപ്പിച്ച് ഫോട്ടോ എടുത്താൽ പോരേ എന്ന്നടിക്കെതിരെ പിസി ജോർജ് വീണ്ടും.. ഗോവയിലെ 6 മണിക്കൂർ യാത്രയിൽ പീഡിപ്പിച്ച് ഫോട്ടോ എടുത്താൽ പോരേ എന്ന്

OOMMEN CHANDY

നേരത്തെ ഈ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഉള്ള പ്രതികള്‍ പിഴയടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി പിഴ വിധിച്ചതെന്ന് ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഈ വാദം കോടതി അംഗീകരിച്ചു. എംകെ കുരുവിള സമര്‍പ്പിച്ച പരാതിയില്‍ താന്‍ നേരിട്ട് കൈക്കൂലി വാങ്ങിയതായി പറയുന്നില്ലെന്നും അതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും ഉമ്മന്‍ചാണ്ടി കോടതിയോട് ആവശ്യപ്പെട്ടു. സരിത എസ് നായര്‍ ഉള്‍പ്പെട്ട വിവാദ സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അടുത്തിടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്നായിരുന്നു കമ്മീഷന്റെ കണ്ടത്തല്‍.

English summary
Bengaluru Solar Case verdict is out and Oommen Chandy is no more a culprit in the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X