കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 വര്‍ഷം കേരളം സൊമാലിയ ആയിരുന്നോ?

Google Oneindia Malayalam News

എത്ര തവണയാണ് സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പൊള്ളയായ വാദങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് കാട്ടപ്പെട്ടത്. വിശ്വസ്തനായ തമ്പാനൂര്‍ രവിയെക്കൊണ്ട് സരിതയെ സ്വാധീനിയ്ക്കാന്‍ ശ്രമിച്ചതും സോളാര്‍ കമ്മീഷന്‍ മുമ്പാകെ എന്ത് പറയണമെന്ന് പഠിപ്പിച്ചത് പോലും മാധ്യമങ്ങളിലൂടെ ജനങ്ങള്‍ കേട്ടതാണ്. മുഖ്യമന്ത്രി നല്‍കിയ മൊഴി വായിച്ച് അതേ പടി മൊഴി നല്‍കണമെന്നാണ് തമ്പാനൂര്‍ രവി ആവശ്യപ്പെട്ടത്. സരിതയും മുഖ്യമന്ത്രിയും ഒരു പോലെ പങ്കാളികള്‍ അല്ലെങ്കില്‍ കേസില്‍ രണ്ട് പേരും എന്തിന് ഒരു പോലെ മൊഴി നല്‍കണം.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ സരിതയുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പും പെന്‍ഡ്രൈവും എന്തുകൊണ്ട് കോടതിയില്‍ എത്തിയില്ല. സൊമാലിയയുമായി കേരളത്തെ പ്രധാനമന്ത്രി താരതമ്യം ചെയ്തതിനെ താങ്കള്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ അപലപിച്ചില്ലേ.

kerala

പക്ഷേ അപ്പോഴും കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരളത്തിലെ ജനങ്ങള്‍ കണ്ടതും അനുഭവിച്ചതുമൊക്കെ സൊമാലിയയെക്കാള്‍ ഭീകരമായ അവസ്ഥയായിരുന്നു. സൊമാലിയയില്‍ പട്ടിണി മൂലം ജനങ്ങള്‍ മോഷ്ടാക്കള്‍ ആകുമ്പോള്‍ ഭരണകൂടത്തിനാല്‍ കൊള്ളയടിയ്ക്കപ്പെടുകയായിരുന്നില്ലേ കേരള ജനത. ഭരണതലപ്പത്തുള്ളവര്‍ നടത്തിയ എത്ര അഴിമതി ആരോപണങ്ങളാണ് ജനങ്ങള്‍ക്ക് കേള്‍ക്കേണ്ടി വന്നത്.

പട്ടാപ്പകല്‍ പോലും സ്ത്രീകള്‍ സ്വന്തം വീടുകളില്‍ ആക്രമിയ്ക്കപ്പെടുന്ന അവസ്ഥയുണ്ടായില്ലേ. സദാചാര പൊലീസുകാരെക്കൊണ്ട് പൊറുതി മുട്ടി ജനം പരസ്യമായി ചുംബിയ്ക്കാന്‍ തെരുവില്‍ ഇറങ്ങിയില്ലേ? പട്ടിണികൊണ്ട് ആദിവാസി ഊരുകളില്‍ കുട്ടികള്‍ മരിച്ചില്ലേ? ഇടതുപക്ഷ നേതാക്കളും ബിജെപിയും ഭരണപക്ഷത്തിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ മാത്രമായി ഇവയെ തള്ളിക്കളയാനാകുമോ?

English summary
Oommen Chandy not take any legal action against Saritha S Nair till now, Why?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X