കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളയാര്‍ കേസില്‍ സര്‍ക്കാര്‍ സഹായം കിട്ടിയത് പ്രതികള്‍ക്ക്; സിബിഐ അന്വേഷണം വേണമെന്ന് ഉമ്മന്‍ചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രണ്ട് പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ നീതിന്യായ കോടതി വെറുതെ വിട്ടെന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

'പറ്റിപ്പോയി ചാച്ചാ...' ; കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ ജോളി എല്ലാം ഏറ്റുപറഞ്ഞിരുന്നവെന്ന് പിതാവ്'പറ്റിപ്പോയി ചാച്ചാ...' ; കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ ജോളി എല്ലാം ഏറ്റുപറഞ്ഞിരുന്നവെന്ന് പിതാവ്

കേസ് അന്വേഷണത്തിൽ പോലീസും കോടതിയിലെ കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകളാണ് വരുത്തിയിട്ടുള്ളതെന്നും അദ്ദേഹം ആരോപിക്കുന്നു.. ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വാളയാറിൽ

വാളയാറിൽ

വാളയാറിൽ ചെറുപ്രായമുള്ള രണ്ട് പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ നീതിന്യായ കോടതി വെറുതെ വിട്ടെന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതാണ്. തെളിവുകളുടെ അഭാവമാണ് പ്രതികളെ വിട്ടയക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

പോലീസ് അന്വേഷണം

പോലീസ് അന്വേഷണം

സുതാര്യമായ രീതിയിൽ പോലീസ് അന്വേഷണം നടന്നിരുന്നെങ്കിൽ ഇളയ മകൾ എങ്കിലും മരണത്തിൽ നിന്നും രക്ഷപ്പെട്ടേനെ എന്നാണ് കുട്ടികളുടെ അമ്മ പറയുന്നത്. പോലീസിന്റേയും പ്രോസിക്യൂഷന്റേയും അനാസ്ഥ ഒന്ന് മാത്രമാണ് ഈ കുടുംബത്തെ കണ്ണീരിലാഴ്ത്തിയത്.

സഹായം ഇരകൾക്കല്ല

സഹായം ഇരകൾക്കല്ല

കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് പ്രതിഭാഗം അഡ്വക്കേറ്റിനെ നിയമിച്ചതും പ്രതികളെ പോലീസ് സ്‌റ്റേഷനിൽ നിന്നും ഇറക്കിക്കൊണ്ട് പോയത് അരിവാൾ പാർട്ടിക്കാരാണെന്നുമുള്ള മരിച്ച കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തലും കൂട്ടി വായിക്കുമ്പോൾ സർക്കാർ സംവിധാനങ്ങളുടെ സഹായം ഇരകൾക്കല്ല പ്രതികൾക്കാണ് കിട്ടിയത് എന്നത് പകൽ പോലെ വ്യക്തമാണ്

ഗുരുതരമായ വീഴ്ച

ഗുരുതരമായ വീഴ്ച

പ്രകടമായ ഗുരുതര വീഴ്ചകളെ മന്ത്രിമാർ പോലും അംഗീകരിക്കുന്നു. പ്രോസിക്യൂഷന്റെയും പോലീസിന്റെയും ഗുരുതരമായ വീഴ്ചകളിന്മേലുള്ള മുഖ്യമന്ത്രിയുടെ നിശബ്ദത ജനങ്ങളെ അത്ഭുതപ്പെടുത്തുന്നു. കേസ് അന്വേഷണത്തിൽ പോലീസും കോടതിയിലെ കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകളാണ് വരുത്തിയിട്ടുള്ളത്.

സിബിഐ അന്വേഷണം നടത്തുക

സിബിഐ അന്വേഷണം നടത്തുക

ഏറ്റവുമധികം പരിഗണന ലഭിക്കേണ്ട ദളിത് വിഭാഗത്തിലെ പതിമൂന്നും ഒൻപതും വയസ്സുകൾ മാത്രം പ്രായമുണ്ടായിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ ക്രൂരമായ പീഢനത്തിന് ഇരയാവുകയും ദാരുണമായി മരണപ്പെടുകയും ചെയ്ത അതീവ ഗുരുതരമായ ഈ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ സിബിഐ അന്വേഷണം നടത്തുക തന്നെ വേണം.

 സദ്ദാം ഹുസൈന്‍ കാലത്തെ സൈനിക ഉദ്യോഗസ്ഥന്‍ ഐഎസിന്‍റെ പുതിയ തലവന്‍; ചുമതല ഏറ്റെടുത്തതായി റിപ്പോര്‍ട്ട് സദ്ദാം ഹുസൈന്‍ കാലത്തെ സൈനിക ഉദ്യോഗസ്ഥന്‍ ഐഎസിന്‍റെ പുതിയ തലവന്‍; ചുമതല ഏറ്റെടുത്തതായി റിപ്പോര്‍ട്ട്

 യുഎസ് സൈന്യം വളഞ്ഞു, തുരങ്കത്തിലേക്ക് ഓടിക്കയറി ബാഗ്ദാദി, പിറകെ ഓടി പട്ടികള്‍; എല്ലാം ഒരു സിനിമ പോലെ യുഎസ് സൈന്യം വളഞ്ഞു, തുരങ്കത്തിലേക്ക് ഓടിക്കയറി ബാഗ്ദാദി, പിറകെ ഓടി പട്ടികള്‍; എല്ലാം ഒരു സിനിമ പോലെ

English summary
Oommen Chandy on walayar Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X