മണിയുടെ മരണം; ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ ഉന്നതതല അന്വേഷണം നടത്തും; മുഖ്യമന്ത്രി
കാസര്‍കോട്: കലാഭവന്‍ മണിയുടെ മരണത്തില്‍ കുടുംബം ആവശ്യപ്പെട്ടാല്‍ ഉന്നതതല അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവില്‍ മികച്ച രീതിയില്‍ തന്നെയാണ് കേസ് അന്വേഷിയ്ക്കുന്നത്. എന്നാലും കുടുംബം ആവശ്യപ്പെട്ടാല്‍ കൂടുതല്‍ ഉന്നതതലത്തിലുള്ള അന്വേഷണം നടത്താമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മണിയുടെ രാസപരിശോധന ഫലം പുറത്ത് വന്നതോടെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശവും കണ്ടെത്തിയിരുന്നു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് പൊലീസ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തത്.

മണി അബോധാവസ്ഥയിലാകുന്ന ദിവസം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. മണിയെ സുഹൃത്തുക്കള്‍ കുടിപ്പിച്ചതാണെന്നും രാമകൃഷ്ണന്‍ ആരോപിച്ചു. എല്ലാവര്‍ക്കും നിയമം അനുവദിയ്ക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും രാമകൃഷ്ണന്‍.












Click it and Unblock the Notifications