ബിജു സിഡി പുറത്ത് വിടണം, അല്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് ഉമ്മന്‍ ചാണ്ടി... മറ്റേത് രഹസ്യം തന്നെ
തിരുവനന്തപുരം: തനിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ബിജു രാധാകൃഷ്ണനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ രംഗത്തിറങ്ങുന്നു. സരിതയുമായി ഉമ്മന്‍ ചാണ്ടിയ്ക്ക് ശാരീരിക ബന്ധം ഉണ്ടായിരുന്നു എന്നാണ് ബിജു പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും പറഞ്ഞു.
ബിജു ഉന്നയിച്ച ആരോപണങ്ങള്‍ സത്യമെന്ന് തെളിഞ്ഞാല്‍ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. തെളിവുകളടങ്ങിയ സിഡി ഉണ്ടെങ്കില്‍ ബിജു രാധാകൃഷ്ണന്‍ അത് പുറത്ത് വിടട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജു സ്വയം സിഡികള്‍ പുറത്ത് വിട്ടില്ലെങ്കില്‍ അവ പിടിച്ചെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെളിവുണ്ടോ?
തനിയ്‌ക്കെതിരെ ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുണ്ടോ എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. അല്ലെങ്കില്‍ ബിജു ആ സിഡി പുറത്ത് വിടണം എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം

പിടിച്ചെടുക്കും?
ബിജു രാധാകൃഷ്ണന്‍ സിഡി പുറത്ത് വിട്ടില്ലെങ്കില്‍ അത് പിടിച്‌ചെടുക്കും എന്നാണ് ഉമ്മന്‍ ചാണ്ടി സഭയില്‍ പറഞ്ഞത്. സിഡി ഉണ്ടോ ഇല്ലയോ എന്ന് തന്നെ വ്യക്തമല്ലാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇങ്ങനെ പറയേണ്ട വല്ല ആവശ്യവും ഉണ്ടോ എന്നാണ് ചോദ്യം.

അത് രഹസ്യം തന്നെ
ആലുവ ഗസ്റ്റ് ഹൗസില്‍ ബിജു രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ച അതീവ രഹസ്യ സ്വഭാവമുള്ളതാണെന്നാണ് ഇപ്പോഴും മുഖ്യമന്ത്രി പറയുന്നത്. അക്കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്ലാക്ക് മെയിലിങ്
ബിജു രാധാകൃഷ്ണന്‍ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് ശ്രമിയ്ക്കുന്നത്. ഇതിന് മുന്നില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആലോചിയ്ക്കട്ടെ
തന്റെ അഭിഭാഷകനുമായി ആലോചിച്ചതിന് ശേഷം സിഡി പുറത്ത് വിടണമോ എന്ന് തീരുമാനിയ്ക്കും എന്നാണ് ബിജു രാധാകൃഷ്ണന്‍ പറയുന്നത്. ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ബിജു പറഞ്ഞു.

ശരിയാകരുതേ...
മുഖ്യമന്ത്രിയ്‌ക്കെതിരെ ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാകരുതേ എന്നാണ് താന്‍ ആഗ്രഹിയ്ക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത്.

മാനം പാതാളത്തില്‍
കേരളത്തിന്റെ മാനം പാതാളത്തിലായെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

സര്‍ക്കാരിനോടുള്ള വിരോധം
യുഡിഎഫ് സര്‍ക്കാരിനോടുള്ള വിരോധം കൊണ്ടാണ് ബിജു രാധാകൃഷ്ണന്‍ ഇപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications