കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയെ വിളിച്ചിട്ടില്ല,സലീംരാജിന്റെ മൊഴി നിഷേധിച്ച് ഉമ്മന്‍ചാണ്ടി;മണിക്കൂറുകള്‍ നീണ്ട വിചാരണ...

സരിതാ നായരുമായി നിരവധി തവണ ഉമ്മന്‍ചാണ്ടി തന്റെ ഫോണിലൂടെ സംസാരിച്ചിട്ടുണ്ടെന്നായിരുന്നു സലീംരാജ് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

കൊച്ചി: സോളാര്‍ കേസില്‍ തനിക്കെതിരെയുള്ള സലീം രാജിന്റെ മൊഴി നിഷേധിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്‍ ഗണ്‍മാന്‍ സലീംരാജിന്റെ ഫോണില്‍ നിന്ന് താന്‍ സരിത നായരെ വിളിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സരിതാ നായരുമായി നിരവധി തവണ ഉമ്മന്‍ചാണ്ടി തന്റെ ഫോണിലൂടെ സംസാരിച്ചിട്ടുണ്ടെന്നായിരുന്നു സലീംരാജ് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നത്.

സലീം രാജിന്റെ മൊഴിയില്‍ കഴമ്പില്ലെന്നും, സലീംരാജ് ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന സമയത്താണ് സരിത വിളിച്ചതെന്നും ഉമ്മന്‍ചാണ്ചി പറഞ്ഞു. സലീംരാജിന്റെ ഡ്യൂട്ടി സമയവും ഫോണ്‍ രേഖകളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 23 വെള്ളിയാഴ്ച കൊച്ചിയില്‍ നടന്ന സോളാര്‍ കമ്മീഷന്റെ വിസ്താരം മണിക്കൂറുകളോളം നീണ്ടു.

രേഖകള്‍ പരിശോധിച്ചാല്‍ തെളിയും...

രേഖകള്‍ പരിശോധിച്ചാല്‍ തെളിയും...

സരിതയുമായി സലീംരാജിന്റെ ഫോണില്‍ നിന്ന് താന്‍ വിളിച്ചതായി സലീംരാജ് നല്‍കിയ മൊഴിയില്‍ കഴമ്പില്ലെന്നും, സലീംരാജിന്റെ ഫോണ്‍ കോളുകളുടെ രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

സരിതയെ ദില്ലിയില്‍ വെച്ച് കണ്ടിട്ടില്ല...

സരിതയെ ദില്ലിയില്‍ വെച്ച് കണ്ടിട്ടില്ല...

സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും കമ്മീഷനെ അറിയിക്കാന്‍ തയ്യാറാണെന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സരിതയെ ദില്ലിയില്‍ വെച്ച് കണ്ടുവെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഫോണിലൂടെ സംസാരിച്ചത് ഉമ്മന്‍ചാണ്ടി...

ഫോണിലൂടെ സംസാരിച്ചത് ഉമ്മന്‍ചാണ്ടി...

സരിതയുമായി തന്റെ ഫോണിലൂടെ ഉമ്മന്‍ചാണ്ടിയാണ് കൂടുതല്‍ തവണ സംസാരിച്ചതെന്നായിരുന്നു സലീംരാജ് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയത്.

മണിക്കൂറുകള്‍ നീണ്ടു...

മണിക്കൂറുകള്‍ നീണ്ടു...

സോളാര്‍ കമ്മീഷന്‍ വെള്ളിയാഴ്ച നടത്തിയ വിസ്താരം മണിക്കൂറുകളോളം നീണ്ടു നിന്നു. രാവിലെ ആരംഭിച്ച വിസ്താരം ഉച്ചയ്ക്ക് ശേഷവും തുടര്‍ന്നിരുന്നു.

English summary
Oommen chandy rejected Salim Raj's Statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X