മേഘ്നയോട് 'നകുലന്‍ മോഡലില്‍' മുഖ്യന്‍റെ കല്‍പ്പന, 'മേഘ്ന ഇപ്പോ കണ്ണെഴുതേണ്ട'
അരുവിക്കര: സീരിയല്‍ താരം മേഘ്‌ന അരുവിക്കരയിലെ റോഡുകളെക്കുറിച്ച് നടത്തിയ മേയ്ക്കപ്പ് പരാമര്‍ശത്തിന് തമാശ രൂപേണ മുഖ്യമന്ത്രിയുടെ മറുപടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരുമ്പോള്‍ മേയ്ക്കപ്പ് ഇടാതെ വന്നാല്‍ മതിയെന്നും അല്‍പ്പം ചെളിയൊക്കെ പുരളുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
എംഎം ഹസന്‍, എന്‍കെ പ്രേമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം അരുവിക്കരയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചെളിക്കുഴി പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു...

മേഘ്‌ന പറഞ്ഞത്
സീരിയില്‍ താരം മേഘ്‌ന വിന്‍സെന്റ് അരുവിക്കരയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി

മണ്ടത്തരങ്ങള്‍
മേഘ്‌ന പറഞ്ഞ മണ്ടത്തരങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണം ശ്രദ്ധിയ്ക്കപ്പെട്ടത്

ഇതാണ്
ചെന്നൈയും മുംബൈയുമൊക്കെ വിദേശ രാജ്യങ്ങളാണെന്നാണ് നടിയുടെ ഭാഷ്യം

കണ്ണെഴുതാനാകുന്നില്ല
അരുവിക്കരയില്‍ കാറിനുള്ളില്‍ വച്ച് തനിയ്ക്ക് മേയ്ക്കപ്പ് ചെയ്യാനാകില്ലെന്നാണ് താരം പറയുന്നത്. റോഡുകള്‍ വളരെ മോശമാണെന്നും കണ്ണെഴുതാനാകുന്നില്ലെന്നും താരം പറഞ്ഞു

മറുപടി
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരുമ്പോള്‍ മേയ്ക്കപ്പ് ഇടാതെ വന്നാല്‍ മതിയെന്നും അല്‍പ്പം ചെളിയൊക്കെ പുരളുന്നത് നല്ലതാണെന്നുമാണ് ഉമ്മന്‍ ചാണ്ടി മേഘ്‌നയെ പരിഹസിച്ചത്

ട്രോളുകള്‍
മേഘ്‌നയെ പരിഹസിച്ച് ഒട്ടേറെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്

പോസീറ്റീവ്
കളിയാക്കലുകളെ പോസിറ്റീവായി കാണുന്നു എന്നാണ് മേഘ്‌ന പറയുന്നത്

ചന്ദനമഴ
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ചന്ദനമഴ എന്ന സീരിയലിലെ നായികയാണ് മേഘ്‌ന. അമൃത എന്ന കഥാപാത്രത്തെയാണ് മേഘ്‌ന അവതരിപ്പിയ്ക്കുന്നത്.












Click it and Unblock the Notifications