കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണി പുറത്ത്; അടഞ്ഞ അധ്യായമല്ല; ചര്‍ച്ച ഇനിയുമാകാം... അത് ആഗ്രഹിച്ചില്ല- ഉമ്മന്‍ ചാണ്ടി

  • By Desk
Google Oneindia Malayalam News

തിരുവനന്തുപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത് ആഗ്രഹിക്കാത്ത തീരുമാനമാണെന്ന് ഉമ്മന്‍ ചാണ്ടി. മാസങ്ങളായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. നേരത്തെയുണ്ടാക്കിയ ധാരണ പാലിക്കാതെ വന്നപ്പോഴാണ് കടുത്ത തീരുമാനമെടുത്തത്. എന്നാല്‍ ഇത് അടഞ്ഞ അധ്യായമല്ല. ചര്‍ച്ചകള്‍ക്കുള്ള സാധ്യത ഇനിയുമുണ്ട് എന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

X

കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് തര്‍ക്കം വന്നപ്പോള്‍ ഒരു ധാരണയുണ്ടാക്കിയിരുന്നു. എട്ട് മാസം ജോസ് കെ മാണിയുടെ വിഭാഗത്തില്‍ നിന്നും ആറ് മാസം പിജെ ജോസഫ് വിഭാഗത്തില്‍ നിന്നും പ്രസിഡന്റ് ആകാമെന്നായിരുന്നു ധാരണ. ജോസ് കെ മാണി ധാരണ പാലിച്ചില്ല. നിരവധി തവണ ചര്‍ച്ചകള്‍ നടത്തി. യുഡിഎഫ് നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന സാഹചര്യം വന്നപ്പോഴാണ് കടുത്ത തീരുമാനമെടുത്തതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam

ആരുടെ മുന്നിലും വാതിലുകള്‍ കൊട്ടിയടച്ചിട്ടില്ല. ചര്‍ച്ചകള്‍ ഇനിയുമാകാം. ധാരണ പാലിച്ചാല്‍ ഇനിയും ചര്‍ച്ചകള്‍ നടക്കും. യുഡിഎഫിന് കെഎം മാണി നല്‍കിയ സംഭാവനകള്‍ മറന്നിട്ടില്ല. ധാരണ നടപ്പാക്കി അവര്‍ മുന്നോട്ട് വരണം. ഇരുവിഭാഗവും ഒരുമിച്ച് നില്‍ക്കണമെന്നാണ് യുഡിഎഫിന്റെ ആഗ്രഹം. അതിന് വേണ്ടിയാണ് ഇത്രയും ശ്രമിച്ചത്. യുഡിഎഫിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്ന ഘട്ടം വന്നപ്പോഴാണ് പുറത്താക്കാനുള്ള തീരുമാനം എടുത്തത് എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം, ജോസ് പക്ഷത്ത് നിന്ന് ഒട്ടേറെ നേതാക്കള്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്ന് പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് ഒട്ടേറെ പേര്‍ വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വരാനുള്ളവരുടെ നീണ്ട ലിസ്റ്റുണ്ട്. ആരുടെയും പേര് പറയുന്നില്ല. ജോസ് പക്ഷത്തെ മുന്നണി പുറത്താക്കിയ സാഹചര്യത്തിലാണ് നേതാക്കള്‍ വരുന്നതെന്നും പിജെ ജോസഫ് പറഞ്ഞു.

മുന്നണിയുടെ ധാരണകളും നിര്‍ദേശങ്ങളും പാലിക്കണം. അല്ലാത്തവര്‍ക്ക് മുന്നണിയില്‍ തുടരാന്‍ സാധിക്കില്ല. ജോസ് പക്ഷത്തെ പുറത്താക്കിയത് സ്വാഭാവിക തീരുമാനമാണ്. എല്ലാം യുഡിഎഫിന് വിട്ടിരിക്കുകയാണെന്നും പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കയതിനോട് പ്രതികരിക്കുകയായിരുന്നു പിജെ ജോസഫ്.

English summary
Oommen Chandy response about Jose K Mani expulsion from UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X