കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചുവരവ്‌; ഹൈക്കമാന്റ്‌ തീരുമാനത്തെ പിന്തുണക്കുന്നുവെന്ന്‌ ലീഗ്‌

Google Oneindia Malayalam News

തിരുവനന്തപുരം:ഉമ്മന്‍ ചാണ്ടിയുടെ മടങ്ങിവരണമെന്ന ഹൈക്കമാന്റ്‌ തീരുമാനത്തെ പിന്തുണക്കുന്നുവെന്ന്‌ മുസ്ലിം ലീഗ്‌. ഹൈക്കമാന്റിന്റെ ഏത്‌ തീരുമാനവും ലീഗ്‌ അംഗീകരിക്കും. പ്രത്യേകിച്ച്‌ ഒരു വ്യക്തിയെ പറേണ്ടതില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്‌ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ്‌ ഉണ്ടാക്കിയ നീക്കുപോക്കുകള്‍ തിരിച്ചടിയായില്ലെന്നും കെപിഎ മജീദ്‌ വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടപെട്ടിരുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിഎമ്മിനെ തോല്‍പ്പിക്കാമായിരുന്നു. രാഷ്ട്രീയ മര്യാദകൊണ്ടാണ്‌ അങ്ങനെ ചെയ്യാതിരുന്നതെന്നും മജീദ്‌ പറഞ്ഞു.

kpa majeed

സ്ഥാനാര്‍ഥികളെ കുറിച്ച്‌ ചര്‍ച്ച നടന്നിട്ടില്ലെന്നും ലീഗിനെ തകര്‍ക്കാനുള്ള ശ്രമം നടന്നുവരുന്നതായും മജീദ്‌ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്ന്‌ പ്രാവശ്യം മത്സരിച്ചവരോട്‌ മാറി നില്‍ക്കാന്‍ പറഞ്ഞതിലൂടെ മോശം പ്രകടനം നടത്തിയ ജില്ലാ കമ്മിറ്റികള്‍ക്കും പഞ്ചായത്ത്‌ കമ്മിറ്റികള്‍ക്കും എതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിയസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഉമ്മന്‍ ചാണ്ടി നയിക്കണമെന്ന നിര്‍ദേശം കൊണ്ടുവന്നത്‌ ഹൈക്കമാന്‍ഡ്‌ ആയിരുന്നു. ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ്‌ മേല്‍നോട്ട സമിതി അധ്യക്ഷനായി തിരഞ്ഞെടുക്കുകയും ചെയ്‌തു. കേരളത്തിലെ തിരഞ്ഞെടുപ്പ്‌ മോല്‍നോട്ടത്തിന്‌ 10 അംഗ സമിതിയാണ്‌ കോണ്‍ഗ്രസ്‌ രൂപീകരിച്ചിരിക്കുന്നത്‌. തിരഞ്ഞെടുപ്പ്‌ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുള്ള മേല്‍നോട്ടവും ഉമ്മന്‍ ചാണ്ടിക്കാണ്‌ നല്‍കിയിരിക്കുന്നത്‌. പത്തംഗസമിതിയില്‍ കെ മുരളീധരനും ഉള്‍പ്പെട്ടിട്ടുണ്ട്‌. രമേശ്‌ ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, താരിഖ്‌ അന്‍വര്‍, കെസി വേണുഗോപാല്‍ എന്നിവരും സമിതിയിലുണ്ട്‌.
ഡല്‍ഹിയില്‍ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ ഹൈക്കമാന്റുമായി ചര്‍ച്ച തുടരുകയാണ്‌. പ്രവര്‍ത്തനമികവില്ലാത്തവരെ മാറ്റാമെന്ന്‌ ചര്‍ച്ചകളില്‍ നേതാക്കള്‍ യോജിച്ചു. നിര്‍ണായക നിയമസഭ തെരഞ്ഞെടുപ്പിന്‌ ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കേ അധികാരത്തിലെത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കനാണ്‌ ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഹൈക്കമാന്റുമായി ചര്‍ച്ച നടത്തുന്നത്‌.

English summary
oommen chandy return; Muslim league says support high command decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X