ഉമ്മൻചാണ്ടിക്ക് പിറന്നാൾ ആശംസനേരാൻ മുഖ്യമന്ത്രി നേരിട്ടെത്തി; നിറഞ്ഞചിരിയോടെ പൊന്നാട അണിയിച്ചു
ഇന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ജന്മദിനമായിരുന്നു. മുൻ മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പിറന്നാള്‍ ആശംസകളറിയിക്കാൻ പിണറായി വിജയൻ നേരിട്ട് എത്തുകയായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ആലുവ ഗസ്റ്റ് ഹൗസിലേക്ക് എത്തുകയായിരുന്നു മുഖ്യമന്ത്രി. ഉമ്മൻചാണ്ടിയെ കാണാൻ വേണ്ടി മാത്രമാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്.
ഉമ്മന്‍ ചാണ്ടിയെ പൊന്നാട അണിയിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. വൈകീട്ട് ആറരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയെ കാണാന്‍ നേരിട്ടെത്തിയത്. കുടുംബവുമായും അദ്ദേഹം സംസാരിച്ചു. മുഖ്യമന്ത്രിയെത്തുമ്പോള്‍ എം.പിമാരായ ജെബി മേത്തറും ആന്റോ ആന്റണിയും അന്‍വര്‍ സാദത്ത് എം.എല്‍.എയും ആലുവ പാലസില്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ നിറഞ്ഞചിരിയോടെയാണ് ഉമ്മൻചാണ്ടി സ്വീകരിച്ചത്.

രോഗവിവരങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടും കുടുംബാംഗങ്ങളോടും നേരിട്ട് ചോദിച്ചറിഞ്ഞു. പൂര്‍ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉമ്മൻ ചാണ്ടി. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ഈയാഴ്ച തന്നെ ജര്‍മ്മനിക്ക് തിരിക്കും.

നിരവധിപേരാണ് ഉമ്മൻ ചാണ്ടിക്ക് ആശംസ അറിയിച്ച് എത്തിയത്. നടന്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. കൊച്ചിയിലെ വസതിയാണ് മമ്മൂട്ട് എത്തിയത്. മമ്മൂട്ടി ഉമ്മന്‍ചാണ്ടിക്കും കുടുംബത്തിനുമൊപ്പം കുറേനേരം ചെലവഴിച്ചു. ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാനാണ് താന്‍ നേരിട്ടെത്തിയതെന്നും അദ്ദേഹത്തിന്റെ അസുഖം ഭേദമായി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടയെന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

നേരത്തെ, പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പ്രവര്‍ത്തകരും നേതാക്കളും കേക്ക് മുറിച്ചിട്ടുണ്ടായിരുന്നു. ചലച്ചിത്രതാരം മമ്മൂട്ടിക്ക പുറമെ, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, വ്യവസായി യൂസഫലി തുടങ്ങിയവര്‍ ഗസ്റ്റ് ഹൗസിലെത്തി ആശംസകള്‍ നേര്‍ന്നു.

രാജഗിരി ആശുപത്രിയിലെ ചികിത്സയിലായിരുന്ന ഉമ്മന്‍ചാണ്ടി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഈ ആഴ്ചതന്നെ ജര്‍മനിയിലേക്ക് പോകും. മകന്‍ ചാണ്ടി ഉമ്മന്‍, മകള്‍ മറിയം ഉമ്മന്‍, ബെന്നി ബഹനാന്‍ എം.പി. എന്നിവര്‍ അദ്ദേഹത്തോടൊപ്പം പോയേക്കും. 79ാം പിറന്നാള്‍ ആണ് ഉമ്മൻചാണ്ടി ആഘോഷിക്കുന്നത്.












Click it and Unblock the Notifications