ഇത് സർക്കാർ വരുത്തിവെച്ചത്; വിശ്വാസികളുമായി ചർച്ചചെയ്യാതെ അഫിഡവിറ്റ് പിൻവലിച്ചു...
തിരുവനന്തപുരം: സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധ സംഭവങ്ങൾ വളരെ വേദനപ്പിക്കുന്നതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അതേസമയം ഇത് സർക്കാർ ചോദിച്ച് വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളുമായി ചർച്ച ചെയ്യാതെയാണ് യുഡിഎഫ് സർക്കാർ നൽകിയ അഫിഡിവിറ്റ് പിണറായി സർക്കാർ പിൻവലിച്ചതെന്നും, സമന്വയത്തോടെ വിധി നടപ്പാക്കണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സംഘപരിവാർ നടത്തുന്ന സമരത്തിനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചു. കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഓർഡിനൻസ് പുറപ്പെടുവിക്കുകയാണ് വേണ്ടത്. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന നിലപാടിനോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മനപൂർവ്വം അക്രമം നടത്തി വിഷയം തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടേത് കള്ളക്കള്ളി
അതേസമയം ശബരിമല വിഷയത്തില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും അജണ്ട മനസ്സിലാക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ നപടികളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുവതി പ്രവേശനത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നു. എന്നിട്ട് ബിജെപി ഇവിടെ വന്ന് സമരം ചെയ്യുന്നു. ആദ്യംമുതേല ബിജെപിയും ആര്‍എസ്എസും കള്ളകളി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോർഡ് പരാജയപ്പെട്ടു
പുനഃപരിശോധനാ ഹര്‍ജി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താതെ ഭക്ത ജനങ്ങളെ വീണ്ടും വീണ്ടും കബളിപ്പിക്കുകയാണ് ദേവസ്വംബോര്‍ഡ് നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഇടതുമുന്നണി സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ് ദേവസ്വംബോര്‍ഡ് വീണ്ടും മലക്കം മറിഞ്ഞിരിക്കുന്നത്. ഭക്തജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിൽ ദേവസ്വംബോർഡ് പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയെ സമീപിക്കും
അതേസമയം ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് നല്‍കി സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും നേരത്തെ ദേവസ്വംബോര്‍ഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി ബോര്‍ഡിന് വേണ്ടി ഹാജരാകുമെന്നും പദ്മകുമാര്‍ പറഞ്ഞു. കേരള ഹൈക്കോടതിയിലും സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വഴി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കടകംപള്ളിയുടെ നിലപാട്...
ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ കയറിയ വിഷയത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളിയുടെ നിലപാട് തന്നെയാണ് ഉള്ളതെന്നും ശബരിമലയെ കലാപഭൂമിയാക്കാന്‍ ദേവസ്വംബോര്‍ഡ് ആഗ്രഹിക്കുന്നില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പന്തളം രാജകൊട്ടാരത്തിലെയും തന്ത്രി കുടുംബത്തിലെയും ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന സംഘടനകളുടെയും യോഗം വിളിച്ചിരുന്നു. ആ യോഗത്തില്‍ ഉറപ്പുകൊടുത്തതു പുനഃപരിശോധനാ ഹര്‍ജി സംബന്ധിച്ച് 19നു യോഗം കൂടി തീരുമാനമെടുക്കാം എന്നായിരുന്നു. അത് അംഗീകരിക്കാതെ അവര്‍ പോയി.












Click it and Unblock the Notifications