കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനം ഉമ്മൻചാണ്ടിയും പറഞ്ഞു പോസ്റ്റ് പിൻവലിക്കാൻ; പിണറായിക്ക് ഒരു തട്ടും, അസഹിഷ്ണുത അംഗീകരിക്കില്ല!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വിടി ബൽറാമിന്റെ പ്രസ്താവന പിൻവലിക്കണ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രിയുടെ കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി. എന്നാൽ പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ചിരിയാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. അസഹിഷ്ണുതയും അക്രമങ്ങളും അംഗീകരിക്കാനാവില്ല. മാർക്സിസ്റ്റ്‌ പാർട്ടിയും തിരുത്തലിനു വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു. എകെജിക്കെതിരെ ഫേസ്ബുക്കിൽ വിവാദ പ്രസ്താവന നടത്തിയതിന് പിന്നാലെ വിടി ബൽറാമിന്റെ ഓഫീസിനു നേരെ ആക്രമണം നടന്നിരുന്നു.

അതേസമയം വിടി ബല്‍റാമിനെ വിമര്‍ശിക്കുന്നവര്‍ ഇതിനേക്കാള്‍ വലിയ തെറ്റ് ചെയ്തവരെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. നെഹ്റു കുടുംബത്തെ വരെ മോശമായി അധിക്ഷേപിച്ചവരാണ് ബല്‍റാമിനെ വിമര്‍ശിക്കുന്നത്. ബല്‍റാം പറഞ്ഞതിനെ ന്യായീകരിക്കുന്നില്ലെന്നും രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സംസ്ക്കാരമാണ് പ്രധാനമെന്നും തിരുവഞ്ചൂർ കോട്ടയത്ത് പറഞ്ഞു. എകെജിക്കെതിരെ പരാമർശം നടത്തിയ വിടി ബൽറാമിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.

അത് അംഗീകരിക്കാനാവില്ലെന്ന്

അത് അംഗീകരിക്കാനാവില്ലെന്ന്

ബല്‍റാമിന്റെ പരാമര്‍ശങ്ങളോടു വിയോജിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. മറ്റു പാര്‍ട്ടികളെ ബഹുമാനിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ശൈലി. അത് എല്ലാവരും തുടരണം. മറ്റു നടപടികള്‍ ഔദ്യോഗിക തലത്തില്‍ ചര്‍ച്ചനടത്തേണ്ടതുണ്ടെന്നും ഉമ്മന്‍ ചാണ്ടി മനോരമ ന്യൂസിനോടു പറഞ്ഞു. എംഎല്‍എയുടെ ഓഫിസ് ആക്രമിച്ചതുള്‍പ്പെടെയുള്ള നിയമലംഘനങ്ങളും അപലപിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

സിപിഎമ്മിന് എന്തുമാകാം

സിപിഎമ്മിന് എന്തുമാകാം

അതേസമയം വിടി ബൽറാമിനെ അനുകൂലിച്ച് പോസ്റ്റ് ചെയ്ത സിവിക് ചന്ദ്രന്റേ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചിരുന്നു. സിപിഎമ്മുകാര്‍ക്ക്
ആരെക്കുറിച്ചും എന്തും പറയാം എന്ന കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സഹികെട്ടാവാം ബല്‍റാം പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. കുറിപ്പ് ചര്‍ച്ചയായതിനെ തുടര്‍ന്ന് സിപിഎം അനുകൂലികള്‍ റിപ്പോര്‍ട്ട് ചെയ്ത് അക്കൗണ്ട് പൂട്ടിക്കുകയായിരുന്നു.

ഉമ്മൻ ചാണ്ടിയെ കുറിച്ച് എന്തും പറയാം

ഉമ്മൻ ചാണ്ടിയെ കുറിച്ച് എന്തും പറയാം

ഉമ്മന്‍ ചാണ്ടി മുതല്‍ ഗാന്ധി വരെയുള്ളവരെ കുറിച്ച് എന്ത് പുലയാട്ടും പറയാം, ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത് ഇത് സാംസ്‌കാരിക രംഗത്തെ കണ്ണൂര്‍ രാഷ്ട്രീയം. കൈ പിടിച്ച് കുലുക്കുമ്പോഴും നോട്ടം കുതികാലില്‍. ആത്മാഭിമാനമുള്ള ഏത് കോണ്‍ഗ്രസുകാരനേയും പോലെ സഹികെട്ടാവണം വിടി ബലറാം എ കെ ജിയെ കുറിച്ച് പരാമര്‍ശിച്ചു പോയത്. വേണ്ടത്ര ആലോചിക്കാതെ, സോഷ്യല്‍ മീഡിയക്കു സഹജമാംവിധം ധൃതി പിടിച്ച്, ഉത്തരവാദിത്തമില്ലാതെ നടത്തിയ ആ പ്രതികരണമാണ് വിവാദമായത്. പ്രണയത്തിലേയോ വിവാഹത്തിലെയോ പ്രായ വ്യത്യാസം ബാല ലൈംഗിക പീഡനമൊന്നുമല്ലെന്നും സിവിക് ചന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതാണ് സിപിഎം അനുകൂലികളെ ചൊടിപ്പിച്ചത്.

എകെജി പാർട്ടിയുടെ സ്വത്തെന്ന് മകൾ

എകെജി പാർട്ടിയുടെ സ്വത്തെന്ന് മകൾ

അമ്മ 16 വര്‍ഷം മുന്‍പാണ് മരിച്ചത്. ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവിനെ അധിക്ഷേപിക്കുന്ന വാര്‍ത്തകള്‍ വന്നത് അങ്ങേയറ്റം വേദനാജനകമാണെന്ന് എകെജിയുടെ മകൾ ലൈല പറഞ്ഞിരുന്നു. എകെജി പാര്‍ട്ടിയുടെ സ്വത്താണ്. അച്ഛനും അമ്മയും പാര്‍ട്ടിക്ക് വേണ്ടിയാണ് ജീവിതം സമര്‍പ്പിച്ചതെന്നും റിപ്പോർട്ടർ ചാനലിന് അവർ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിപിഎം കാസർകോട് എംപി പി കരുണാകരന്റെ ഭാര്യ കൂടിയാണ് ലൈല.

English summary
Oommen Chandy's comments against VT Balram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X