സിപിഎം പിന്തുടരുന്നത് ബിജെപിയുടെ പാത; കർഷക വിരുദ്ധ സമീപനം... ജനാധിപത്യ വിരുദ്ധം!
Recommended Video

തിരുവനന്തപുരം: കീഴാറ്റൂർ സമരം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വയൽക്കിളികളുടെ സമരപന്തൽ കഴിഞ്ഞ ദിവസം കത്തിയതോടെ സിപിഎമ്മിനെതിരെ ആരോപണവുമായി കൂടുതൽ പേരും രംഗത്തെത്താൻ ആരംഭിച്ചു. എന്നാൽ അതിന് സിപിഎമ്മല്ലെന്ന് പി ജയരാജൻ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന്റെ വിജയം കൊട്ടിഘോഷിക്കുന്ന കേരളത്തിലെ മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ കര്‍ഷക വിരുദ്ധ സമീപനത്തിന്റെ തനിനിറമാണ് കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ കണ്ടതെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിക്കുന്നത്.
തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു ഉമ്മൻചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെ രാജ്യദ്രോഹികളും, തീവ്രവാദികളുമായി ചിത്രീകരിക്കുന്ന ബിജെപിയുടെ അതേ നിലപാട് തന്നെയാണ്, സമാധാനപരമായി സമരം ചെയ്ത വയല്‍കിളി പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധം ആരോപിക്കുന്നതിലൂടെ സിപിഎം ചെയ്തതെന്ന് അദേഹം ആരോപിച്ചു.












Click it and Unblock the Notifications