'അപ്പയുടെ ലേസര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി'; കുറിപ്പുമായി ചാണ്ടി ഉമ്മന്‍
കോഴിക്കോട്: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ലേസർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ബർലിനിലെ ചാരിറ്റി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ശസ്ത്രക്രിയ. ഒരാഴ്ചത്തെ പൂർണമായ വിശ്രമമാണ് ഡോക്ടർമാർ അദ്ദേഹത്തിന് നിർദ്ദേശിച്ചിരിക്കുന്നത്.
ശസ്ത്രക്രിയ പൂർത്തിയായതിന് പിന്നാലെ എല്ലാവർക്കും നന്ദി അറിയിച്ച് മകൻ ചാണ്ടി ഉമ്മൻ രംഗത്തെത്തിയിരുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നു എന്നാണ് ശസ്ത്രക്രിയക്ക് ശേഷം ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചത്.

pc: Chandy Oommen
'അപ്പയുടെ ലേസർ ശസ്ത്രക്രിയ ബർലിനിലെ ചാരിറ്റി ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തിയായി. ഒരാഴ്ചത്തെ പൂർണമായ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.നിങ്ങളുടെ പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി.' എന്നാണ് അദ്ദേഹം കുറിച്ചത്.
എട്ടാം തിയതിയാണ് ഉമ്മൻ ചാണ്ടി ചികിത്സയ്ക്കായി ബെർലിനിലേക്ക് പോയിരുന്നത്. ചാണ്ടി ഉമ്മനെ കൂടാതെ മകൾ മറിയ, ബെന്നി ബഹനാൻ എംപി, ജർമൻ ഭാഷ അറിയാവുന്ന കോൺഗ്രസ് പ്രവർത്തകൻ ജിൻസൺ എന്നിവരാണ് ഉമ്മൻ ചാണ്ടിക്കൊപ്പമുള്ളത്. ഉമ്മൻ ചാണ്ടിക്ക് മക്കൾ ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അസംബന്ധമാണെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പലതരത്തിലുള്ള പ്രചരണങ്ങളും നടന്നിരുന്നു. അദ്ദേഹത്തിന്റെ കതുടുംബത്തിനെതിരെ പലതരത്തിലുള്ള വിമർശനങ്ങളും നടന്നിരുന്നു. എന്നാൽ, ഇത്തരം പ്രചാരണം ശരിയല്ലെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.
ഉമ്മൻ ചാണ്ടിക്ക് വേണ്ട വിധത്തിലുള്ള ചികിത്സ നൽകുന്നില്ലെന്നയിരുന്നു പ്രധാന ആരോപണം. എന്നാൽ ഇത്തരത്തിലുള്ള പ്രചാരണം ശരിയല്ലെന്ന് ഉമ്മൻ ചാണ്ടിയും വ്യക്തമാക്കിയിരുന്നു.. വ്യാജ പ്രചാരണങ്ങളിൽ കുടുംബത്തിന് വിഷമമുണ്ടെന്ന് ചാണ്ടി ഉമ്മനും ഹം പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് ഈ അസുഖം നേരത്തേയും വന്നിട്ടുണ്ട്. 2015ലും 2019ലും അസുഖം വന്നിരുന്നു. 2019ൽ ജർമനിയിലും യു.എസിലും ചികിത്സക്കായി പോയി.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ജർമ്മനിയിലെ ചാരിറ്റി ക്ലിനിക്കിലാണ് ഉമ്മൻ ചാണ്ടിയുടെ ചികിത്സ. 312 വർഷത്തെ പ്രവർത്തന പാരമ്പര്യമുളള ആശുപത്രിയാണ് ചാരിറ്റി ക്ലിനിക്ക്. ജർമ്മനിയിലെ യൂണിവേഴ്സിറ്റി ആശുപത്രികൾക്കു മാതൃകയായ സ്ഥാപനം എന്ന വിശേഷണം കൂടി ഉണ്ട്. 11 നൊബേൽ സമ്മാന ജേതാക്കൾ ഗവേഷകരായി പ്രവർത്തിച്ച ഈ ആശുപത്രിയിൽ മലയാളികൾ ഉൾപ്പെടെ 13,200 ജീവനക്കാരുണ്ട്. ബെർലിനിൽ ഏറ്റവും കൂടുതൽ പേർക്കു തൊഴിൽ നൽകുന്ന സ്ഥാപനങ്ങളിലൊന്നാണ് ചാരിറ്റി ക്ലനിക്ക് എന്നതും ശ്രദ്ധേയമാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications