ഹൈക്കോടതി വിധി വന്ന ശേഷം മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ...'സത്യം ജയിക്കും' ഇനിയുമുണ്ട്
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. സത്യം ജയിക്കുമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ആരോപണങ്ങളല്ലാതെ തനിയ്‌ക്കെതിരെ ഒരു രേഖയും കാണിയ്ക്കാന്‍ ആകുന്നില്ലെന്നും മുഖ്യമന്ത്രി.
വിജിലന്‍സ് കോടതി വിധിയില്‍ താന്‍ പ്രതിസന്ധിയില്‍ ആയില്ലെന്നും, തന്റെ കുടുംബത്തെക്കൂടി ആരോപണങ്ങളിലേയ്ക്ക് വലിച്ചിഴച്ചപ്പോഴാണ് ദുഖം തോന്നിയതെന്നും മുഖ്യമന്ത്രി. വിധി എതിരായാലും അനുകൂലമായാലും സമീപനം ഒന്നുതന്നെയാണെന്നും യുഎഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും മുഖ്യമന്ത്രി.

കോടതികളുടെ അന്തസ് വീണ്ടെടുക്കാന്‍ ഉതകുന്ന വിധിയാണ് ഹൈക്കോടതി നടത്തിയതെന്ന് മുഖ്യമന്ത്രിയുടെ വിശ്വസ്തനും മന്ത്രിയുമായ കെസി ജോസഫ് പ്രതികരിച്ചു. വിജിലന്‍സ് കോടതി ജഡ്ജിയെ ഹൈക്കോടതി തന്നെ വിമര്‍ശിച്ച സാഹചര്യത്തില്‍ പല കോണ്‍ഗ്രസ് നേതാക്കളും വിജിലന്‍സ് കോടതി ജഡ്ജിയെ വിമര്‍ശിയ്ക്കുന്നത് ആവര്‍ത്തിച്ചു.












Click it and Unblock the Notifications