കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തും നേരിടാന്‍ തയ്യാറായി ഉമ്മന്‍ചാണ്ടി! കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിക്കാം...

സിഎജിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടാകാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിക്കാമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറില്‍ എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ പരിശോധിക്കാമെന്നും, യുഡിഎഫ് സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ് വിഴിഞ്ഞം കരാറെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തര്‍ക്കമുണ്ടെങ്കില്‍ നിലവിലെ കരാറും, വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ ടെന്‍ഡറും പരിശോധിക്കണം. ഇതില്‍ മാറ്റം വരുത്തുന്നതില്‍ എതിര്‍പ്പില്ലെന്നും, ഏതാണ് മെച്ചമെന്നത് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. നിലവിലെ സാഹചര്യങ്ങള്‍ മാത്രമാകാം സിഎജി പരിശോധിച്ചിട്ടുണ്ടാകുക,സംസ്ഥാനത്തിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടാകില്ലെന്നും, അല്ലെങ്കില്‍ സിഎജിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

oommenchandy

കരാര്‍ കാലാവധി അട്ടിമറിച്ചു; വിഴിഞ്ഞം പദ്ധതി സര്‍ക്കാര്‍ താത്പര്യത്തിന് വിരുദ്ധമെന്ന് റിപ്പോര്‍ട്ട്!കരാര്‍ കാലാവധി അട്ടിമറിച്ചു; വിഴിഞ്ഞം പദ്ധതി സര്‍ക്കാര്‍ താത്പര്യത്തിന് വിരുദ്ധമെന്ന് റിപ്പോര്‍ട്ട്!

വീണ്ടും ഘര്‍വാപസി! മുസ്ലീംങ്ങള്‍ കൂട്ടത്തോടെ ഹിന്ദുമതം സ്വീകരിക്കുന്നു; പിന്നില്‍ ആര്‍എസ്എസ് ഭീഷണി?വീണ്ടും ഘര്‍വാപസി! മുസ്ലീംങ്ങള്‍ കൂട്ടത്തോടെ ഹിന്ദുമതം സ്വീകരിക്കുന്നു; പിന്നില്‍ ആര്‍എസ്എസ് ഭീഷണി?

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ സിഎജി റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു സിഎജി കണ്ടെത്തിയത്. വിഴിഞ്ഞം കരാറിലൂടെ അദാനി ഗ്രൂപ്പിന് 29000 കോടിയുടെ അധികവരുമാനം ഉണ്ടാക്കികൊടുക്കാന്‍ സഹായകമാണെന്നുമായിരുന്നു സിഎജി നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാര്‍ സംശയം നിറഞ്ഞതും ദുരൂഹവുമാണെന്നും, കരാര്‍ പൊളിച്ചെഴുതണമെന്നും വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്.

English summary
oommen chandy's response on cag report regarding with vizhinjam contract.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X