കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മൻ ചാണ്ടി പിന്മാറിയേക്കും, പുതുപ്പളളിയിൽ നിന്ന് മത്സരിക്കുക മകൻ ചാണ്ടി ഉമ്മനെന്ന് സൂചന

Google Oneindia Malayalam News

കോട്ടയം: സംസ്ഥാനത്ത് പിണറായി വിജയന്‍ സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കില്ലെന്ന് ഉറപ്പാക്കാനുളള ശ്രമത്തിലാണ് കോണ്‍ഗ്രസിപ്പോള്‍. പാര്‍ലമെന്റിലേക്ക് ജയിച്ച് പോയ എംപിമാര്‍ അടക്കം കേരള രാഷ്ട്രീയത്തിലേക്ക് ശ്രദ്ധയൂന്നിക്കഴിഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ആര് നയിക്കും എന്നുളള ചര്‍ച്ചകള്‍ സജീവമാണ്.

ഉമ്മന്‍ ചാണ്ടിക്കാണോ അതോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണോ നറുക്ക് വീഴുക എന്നുളളത് വ്യക്തമാകാനിരിക്കുന്നതേ ഉളളൂ. അതേസമയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മകന്‍ ചാണ്ടി ഉമ്മനെ ആകും പുതുപ്പളളിയില്‍ നിന്നും ഉമ്മന്‍ ചാണ്ടി കളത്തിലിറക്കുക എന്നുളള സൂചനകളും പുറത്ത് വരുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

നിയമസഭാ ജീവിതത്തില്‍ 50 വര്‍ഷം

നിയമസഭാ ജീവിതത്തില്‍ 50 വര്‍ഷം

കഴിഞ്ഞ ദിവസമാണ് നിയമസഭാ ജീവിതത്തില്‍ 50 വര്‍ഷം എന്ന റെക്കോര്‍ഡ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടി പൂര്‍ത്തിയാക്കിയത്. ഇടക്കാലത്ത് ദേശീയ രാഷ്ട്രീയത്തിലേക്ക് വഴി മാറിയ ഉമ്മന്‍ ചാണ്ടി സമീപകാലത്തായി ശക്തമായി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്. കോണ്‍ഗ്രസില്‍ ഏറ്റവും ജനപ്രീതിയുളള നേതാവ് എന്ന നിലയ്ക്ക് വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഉമ്മന്‍ ചാണ്ടി നയിക്കുമോ എന്ന ചോദ്യം ശക്തമാണ്.

ഉമ്മന്‍ ചാണ്ടി മുതല്‍ കെസി വേണുഗോപാല്‍ വരെ

ഉമ്മന്‍ ചാണ്ടി മുതല്‍ കെസി വേണുഗോപാല്‍ വരെ

പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് രമേശ് ചെന്നിത്തലയ്ക്കാണ് സ്വാഭാവികമായും ആ അവസരം ലഭിക്കേണ്ടത്. യുഡിഎഫ് ജയിക്കുകയാണ് എങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കും ആദ്യം പരിഗണിക്കപ്പെടേണ്ടത് ചെന്നിത്തലയുടെ പേര് തന്നെയാണ്. എന്നാല്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയ്ക്ക് മുന്നില്‍ ഉമ്മന്‍ ചാണ്ടി മുതല്‍ കെസി വേണുഗോപാല്‍ വരെയുളള എതിരാളികളുണ്ട്.

ഉമ്മന്‍ ചാണ്ടി തന്നെ വേണം

ഉമ്മന്‍ ചാണ്ടി തന്നെ വേണം

വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുകയാണ് എങ്കിലും ജനക്ഷേമകരമായ പദ്ധതികളുമായി മുന്നോട്ട് പോകുന്ന ഇടത് സര്‍ക്കാരിന് ഒരു ഭരണത്തുടര്‍ച്ച ഒഴിവാക്കുക എന്നത് യുഡിഎഫിന് എളുപ്പമല്ല. അതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടി തന്നെ വേണം തിരഞ്ഞെടുപ്പ് നയിക്കാന്‍ എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നത്. ഉമ്മന്‍ ചാണ്ടിക്കുളള ജനപിന്തുണ ചെന്നിത്തലയ്ക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മത്സര രംഗത്ത് നിന്ന് വിട്ട് നിന്നേക്കും

മത്സര രംഗത്ത് നിന്ന് വിട്ട് നിന്നേക്കും

മാത്രമല്ല കുറഞ്ഞ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത് എങ്കില്‍, കക്ഷികളെ ഒരുമിപ്പിച്ച് നിര്‍ത്താനും ഉമ്മന്‍ ചാണ്ടി തന്നെ വേണം എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാനുളള സാധ്യത ഇല്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി മത്സര രംഗത്ത് നിന്ന് വിട്ട് നിന്നേക്കും എന്നും സൂചനകളുണ്ട്.

ചാണ്ടി ഉമ്മനെ ഇറക്കുമോ

ചാണ്ടി ഉമ്മനെ ഇറക്കുമോ

യുഡിഎഫ് മന്ത്രിസഭയില്‍ എംഎല്‍എ മാത്രമായിരിക്കാന്‍ ഉമ്മന്‍ ചാണ്ടി താല്‍പര്യമെടുത്തേക്കില്ല എന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് മകന്‍ ചാണ്ടി ഉമ്മനെ തന്റെ കോട്ടയായ പുതുപ്പളളിയില്‍ ഇറക്കാന്‍ ഉമ്മന്‍ ചാണ്ടി ആലോചിക്കുന്നതായുളള അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നത്. ആരോഗ്യപ്രശ്‌നങ്ങളും ഇത്തരമൊരു ആലോചനയിലേക്ക് ഉമ്മന്‍ ചാണ്ടിയെ നയിച്ചെന്നാണ് അറിയുന്നത്.

പുതുപ്പളളിയിലെ പിന്‍ഗാമി

പുതുപ്പളളിയിലെ പിന്‍ഗാമി

ഉമ്മന്‍ ചാണ്ടിക്കൊപ്പം സജീവമാണ് മകന്‍ ചാണ്ടി ഉമ്മനും. നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി കോട്ടയത്ത് മാമ്മന്‍ മാപ്പിള ഹാളിലും പുതുപ്പളളിയിലെ പഞ്ചായത്തുകളിലും ഉമ്മന്‍ ചാണ്ടിക്ക് ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടികളുെട ചുക്കാന്‍ പിടിച്ചത് മകന്‍ ചാണ്ടി ഉമ്മന്‍ ആയിരുന്നു. തന്റെ പിന്‍ഗാമിയായി മകനെ ഉമ്മന്‍ ചാണ്ടിയെ പുതുപ്പളളിയില്‍ ഇറക്കിയേക്കും എന്നുളള സൂചനകള്‍ ഇതോടെ ശക്തമാവുകയാണ്.

അതിപ്പോള്‍ പറയാന്‍ സാധിക്കില്ല

അതിപ്പോള്‍ പറയാന്‍ സാധിക്കില്ല

തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുകയും കൂടുതല്‍ എ ഗ്രൂപ്പ് എംഎല്‍എമാര്‍ സഭയിലെത്തുകയും ചെയ്താല്‍ ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്കുളള സാധ്യത വര്‍ധിക്കും. മുഖ്യമന്ത്രി ആരാകും എന്നുളള ചോദ്യത്തിന് അതിപ്പോള്‍ പറയാന്‍ സാധിക്കില്ല എന്ന ഉത്തരമാണ് കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി നല്‍കിയത്.

Recommended Video

cmsvideo
ഒന്നുലഞ്ഞുപോയോ എന്ന് ആശങ്കപ്പെടുമ്പോഴെല്ലാം ഞാന്‍ വിളിക്കും | Oneindia Malayalam
അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേത്

അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേത്

മുഖ്യമന്ത്രി പദവിക്ക് അര്‍ഹരായ ഒട്ടേറെ പേര്‍ കോണ്‍ഗ്രസില്‍ ഉണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകും എന്ന കാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടി ഹൈക്കമാന്‍ഡിന്റേതാകും. പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് രമേശ് ചെന്നിത്തല മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും കോണ്‍ഗ്രസ് അടുത്ത വട്ടം അധികാരത്തിലെത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

English summary
Oommen Chandy's son Chandy Oommen likely to contest from Puthuppally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X