Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാന്‍ മുന്‍ എസ്എഫ്ഐ, ഉമ്മന്‍ചാണ്ടി ഒരു സര്‍വകലാശാല; ട്വന്‍റി-ട്വന്‍റിയില്‍ ചേരാന്‍ കാരണമുണ്ട്'

കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് കിറ്റക്സ് ഗ്രൂപ്പിന്‍റെ കീഴിലുള്ള ട്വന്‍റി-ട്വന്‍റി കൂട്ടായ്മയില്‍ ചേര്‍ന്ന കാര്യം വലിയ പ്രാധാന്യത്തോടെയായിരുന്നു മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകളുടെ ഭര്‍ത്താവാണ് ബിസിനസുകാരന്‍ കൂടിയായ വര്‍ഗീസ് ജോര്‍ജ്. കുടുംബ പരമായി കോണ്‍ഗ്രസുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുണ്ടെങ്കിലും ഇവരുടേയൊന്നും ഭഗമാവാതെ ട്വന്‍റി-ട്വന്‍റി തിരഞ്ഞെടുത്തതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കുന്നത്. സമകാലിക മലയാളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറക്കുന്നത്.

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

കിഴക്കമ്പലം മോഡല്‍

കിഴക്കമ്പലം മോഡല്‍

ട്വന്‍റി-ട്വന്‍റി ആവിഷ്കരിച്ച് നടപ്പിലാക്കിയ കിഴക്കമ്പലം മോഡല്‍ വികസനം കേരളമാകെ ചര്‍ച്ച ചെയ്യുന്ന സാഹചര്യമുണ്ടായി. മികച്ച വിസന പ്രവര്‍ത്തനങ്ങളാണ് ട്വന്‍റി-ട്വന്‍റി അവിടെ നടപ്പിലാക്കുന്നത്. വികന മുന്നേറ്റത്തോടൊപ്പം അഴിമതി രഹിതമായ പ്രവര്‍ത്തനങ്ങളുമാണ് അവരുടെ കൂട്ടായ്മയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്നും അദ്ദേഹം തുറന്ന് പറയുന്നു.

രാഷ്ട്രീയക്കാരനല്ല

രാഷ്ട്രീയക്കാരനല്ല


ഒരിക്കലും ഞാനൊരു രാഷ്ട്രീയക്കാരനല്ല, അതെന്‍റെ ജോലിയുമല്ല. സ്വന്തം കാര്യങ്ങള്‍ നോക്കുന്നതിനോടൊപ്പം തന്നെ നാടിന് നാട്ടുകാര്‍ക്കും വേണ്ടിയും ചെറിയ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് ആഗ്രഹം. ട്വന്‍റി-ട്വന്‍റി തന്നെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന അഭിപ്രായം തനിക്കില്ല. ഏത് പാര്‍ട്ടി അത് ചെയ്യുന്നോ അവരെ പിന്തുണയ്ക്കുക എന്നതായിരുന്നു എന്‍റെ തീരുമാനം.

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍

ട്വന്‍റി-ട്വന്‍റി മാത്രമാണ് ഇപ്പോള്‍ അത് ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ മറ്റാരും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്നില്ല. അതുകൊണ്ടാണ് ട്വന്‍റി-ട്വന്‍റിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. കിഴക്കമ്പലത്തേക്കാള്‍ മികച്ചതായി ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടി ഏതെങ്കിലും ഒരു പഞ്ചായത്ത് നടത്തുന്നുണ്ടെങ്കില്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കുന്നു.

ഭരണം വരുമ്പോള്‍

ഭരണം വരുമ്പോള്‍


നമ്മഷ് കഷ്ടപ്പെട്ട് അധ്വാനിച്ച് ഒരു ബെന്‍സ് കാര്‍ വാങ്ങിയാല്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ കൊണ്ട് അത് ഓടിപ്പിക്കാന്‍ തയ്യാറാവില്ല. അതിന് നല്ല മുന്‍ പരിചയമുള്ള ഡ്രൈവര്‍ തന്നെ വേണമെന്ന് നമുക്ക് അറിയാം. എന്നാല്‍ ഭരണം വരുമ്പോള്‍ മാത്രം എന്തുകൊണ്ടാണ് ഇക്കാര്യം നമ്മള്‍ ആലോചിക്കാത്തത്. ടാക്സ് അടക്കുന്ന നമ്മള്‍ക്ക് വേണ്ടി ആളുകളെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക് ജോലി ചെയ്യാന്‍ അറിയുമോയെന്ന് എന്ന് ചോദിക്കുന്നതില്‍ എന്ത് തെറ്റാണ് ഉള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.

ട്വന്‍റി-ട്വന്‍റി ചെയ്യുന്ന ജോലി

ട്വന്‍റി-ട്വന്‍റി ചെയ്യുന്ന ജോലി

ഇത്തരത്തില്‍ എല്ലാവരും ചിന്തിച്ചാല്‍ എല്ലാ മണ്ഡലങ്ങലും മികച്ചതാവും. മറ്റ് ഒരു രാഷ്ട്രീയ കക്ഷികളോടും വിരോധമില്ല. ട്വന്‍റി-ട്വന്‍റി ചെയ്യുന്ന ജോലി അവരെക്കാല്‍ നന്നായി ചെയ്ത് അവരെ തോല്‍പ്പിക്കൂ എന്നാണ് പറയാനുള്ളത്. അവരെ രാഷ്ട്രീയത്തില്‍ നിന്ന് ഇറക്കിവിടാം. കിഴക്കമ്പലത്ത് ചെയ്യുന്നതിനേക്കാള്‍ മികച്ചതായി സംസ്ഥാനം മുഴുവന്‍ ചെയ്താല്‍ ട്വന്‍റി-ട്വന്‍റി ക്ക് പിന്നെ എന്താണ് പ്രസക്തിയെന്നും വര്‍ഗീസ് ജോര്‍ജ് ചോദിക്കുന്നു.

ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍

ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍

ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ ആയത് കൊണ്ട് ഞാന്‍ കോണ്‍ഗ്രസില്‍ ചേരണം എന്നുണ്ടോയെന്നും അദ്ദേഹം അഭിമുഖത്തില്‍ ചോദിക്കുന്നത്. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ജോര്‍ജ് ചടയന്‍മുറിയെന്ന് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ കൊച്ചുമകന്‍ കൂടിയാണ് ഞാന്‍. അങ്ങനെയെങ്കില്‍ എല്‍ഡിഎഫില്‍ അല്ലേ ഞാന്‍ ചേരേണ്ടത്.

ഒരു സര്‍വകലാശാല

ഒരു സര്‍വകലാശാല

രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടി ഒരു സര്‍വകലാശാലായാണ് എന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ പ്രൈമറി സ്കൂളിന് അപ്പുറത്തേക്ക് പോവില്ല. അദ്ദേഹം ജനങ്ങളില്‍ക്ക് വേണ്ടി അത്രയധികം അധ്വാനിക്കുന്ന വ്യക്തിയാണ്. ഈ പ്രായത്തിലും ഉറക്കം രണ്ടോ മുന്നോ മണിക്കൂര്‍ മാത്രമാണ്. അതൊന്നും എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമല്ലായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

എസ് എഫ് ഐ

എസ് എഫ് ഐ

ട്വന്‍റി-ട്വന്‍റിയില്‍ ചേരുന്ന കാര്യം അദ്ദേഹവുമായി ചര്‍ച്ച ചെയ്തിട്ടില്ല. കോളേജ് പഠനകാലത്ത് എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്നു. പ്രീഡിഗ്രി കാലത്ത് എസ് എഫ് ഐ പാനലില്‍ മത്സരിച്ചിട്ടുണ്ട്. പിന്നീട് ജോലിത്തിരക്കുകളിലേക്ക് കടന്നു. രാഷ്ട്രീയ ഒരു ജോലിയാക്കി എടുത്തില്ല. നിലവില്‍ ദുബൈ ആസ്ഥാനമായ ഒരു കമ്പനിയില്‍ സിഇഒ ആണ്. ലീവിലിക്കുന്ന താന്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തിരിച്ച് പോവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു

കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    പെരുമ്പാവൂരിൽ ട്വൻറി 20 എഫക്റ്റോ ? നാട്ടുകാർ പറയുന്നു | Oneindia Malayalam| Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+