കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിക്കെതിരെ തെളിവില്ല; കുറ്റപത്രമുണ്ടാകില്ലെന്ന സൂചനയുമായി മുഖ്യമന്ത്രി

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് കുറ്റപത്രമുണ്ടാകില്ലെന്ന് സൂചനയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാര്‍ത്താ സമ്മേളനം. കേസന്വേഷണ പുരോഗതില്‍ മാണിയെ കുറ്റക്കാരനാക്കുന്ന ഒരു തെളിവുപോലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിദേശ പര്യടനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റണമെന്ന കേരള കോണ്‍ഗ്രസിന്റെ കത്തില്‍ തിങ്കളാഴ്ച അന്തിമ തീരുമാനം കൈക്കൊള്ളും. ഘടകകക്ഷിയുടെ കത്തില്‍ അനുകൂല തീരുമാനമെടുക്കുക എന്നതാണ് മുന്നണി മര്യാദ. ഇരു കൂട്ടര്‍ക്കും ദോഷകരമല്ലാത്ത തീരുമാനമാണുണ്ടാവുകയെന്നും മുഖ്യമന്ത്രി സൂചന നല്‍കി.

oommen-chandy

മദ്യനയത്തില്‍ സര്‍ക്കാരിന് അനുകൂലമായി തീരുമാനമാണ് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിട്ടുള്ളത്. മദ്യ ലഭ്യത കുറച്ചുകൊണ്ടുവന്ന് മദ്യാസക്തി ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാരിന്റെ മദ്യനയം വികലമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഹൈക്കോടതി വിധിയോടെ പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാര്‍ കോഴ വിഷയത്തില്‍ യുഡിഎഫ് കെഎം മാണിക്ക് പിറകില്‍ ഒറ്റക്കെട്ടാണ്. നാഥനില്ലാത്ത ആരോപണമാണ് പ്രതിപക്ഷത്തിന്റേത്. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ നേടിയെടുക്കാമെന്ന് ആരും കരുതേണ്ട. മാണിക്കെതിരെ സംശയത്തിന്റെ കണിക പോലും ഇല്ലെന്നും ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Oommen Chandy says Allegation against K M Mani baseless
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X