കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുകുമാരൻ നായരുടെ പ്രതികരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരമെന്ന് ഉമ്മന്‍ ചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഉള്ള വികാരം ഈ തിരഞ്ഞെടുപ്പിൽ പ്രകടമാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.'സുകുമാരൻ നായരുടെ പ്രതികരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.സർക്കാരിനെതിരായ ഇപ്പോഴത്തെ വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. അത് മാത്രമല്ല അഞ്ച് വർഷത്തെ ഭരണ പരാജയവും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 oommenchandy3-160691839

ഇന്ത്യയിൽ കാണുന്ന ജനവികാരത്തിന്റെ പ്രകടനമായിട്ട് വേണം എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ വാക്കുകളെ കാണാനെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. യുപിഎയും എൻഡിഎയേയും ഭരിക്കുമ്പോഴുള്ള നയങ്ങളിലെ വ്യത്യാസം ഇപ്പോൾ ജനങ്ങൾക്ക് മനസിലാകുന്നുണ്ട്. അത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. യുഡിഎഫ് കാലത്തേയും എൽഡിഎഫ് കാലത്തേയും ഭരണം തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ വലിയ വ്യത്യാസമാണ് ആളുകൾക്ക് അനുഭവപ്പെടുന്നത്, ഉമ്മൻചാണ്ടി പറഞ്ഞു. ഭീതിജനകമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.ജനാധിപത്യത്തിന്റെ പുനസ്ഥാപനമുണ്ടാകണം എന്നായിരുന്നു സുകുമാരൻ നായർ ഇന്ന് പ്രതികരിച്ചത്.

അതേസമയം ജോസ്കെ മാണിയുടെ നേതൃത്വത്തിലുള്ള പാർട്ടി എടുത്ത തീരുമാനം ആ പാർട്ടി പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയ വികാരത്തിന് എതിരാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ആ രാഷ്ട്രീയ വികാരം എന്ന് പറഞ്ഞാൽ മാണി സാറിനോടൊപ്പം ഉള്ള വികാരമാണ്.മാണിസാറിനെ അപമാനിക്കുകയും അവഹേളിക്കുകയും ഏറ്റവും ക്രൂരമായി പെരുമാറുകയും ചെയ്ത ഇടതുമുന്നണിയിലേക്ക് ഉള്ള ജോസിന്റെ പ്രവേശനം ആ വികാരം ഉള്ളവരെ ഞെട്ടിച്ചിരിക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.പ്രതിപക്ഷ നേതാവ് ഉയർത്തിയ എല്ലാ വിഷയങ്ങളും ഇപ്പോൾ സത്യമെന്ന് തെളിഞ്ഞു. ഇതു പ്രതിരോധിക്കാൻ ഇപ്പോൾ ഇടതുമുന്നണിക്ക് സാധിക്കുന്നില്ല.

എന്തുമാകാം എന്നുള്ള നിലയിൽ ഉള്ള പ്രവർത്തനമാണ് കേന്ദ്ര ഗവൺമെൻറ് ചെയ്യുന്നതെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്ന സമയത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടപ്പോൾ കേന്ദ്ര ഗവൺമെൻറ് ആവശ്യം നിരസിച്ചു.അതോടെ ഞങ്ങൾ ചെയ്തത് വർധിപ്പിച്ച വിലയുടെ അധിക ടാക്സ് വേണ്ടെന്ന് വെച്ചു. 7പ്രാവശ്യമാണ് അങ്ങനെ ചെയ്തത്.അന്ന് 700 ഓളം കോടിയുടെ നഷ്ടമാണ് സർക്കാർ സഹിച്ചത്.അത് ജങ്ങളോടുള്ള യുഡിഎഫിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ യുഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാട് പിന്തുടരാനുള്ള ആത്മാർത്ഥ എൽഡിഎഫ് സർക്കാർ കാണിക്കുന്നില്ല.

ഇന്ന് കേന്ദ്ര ഗവൺമെൻറ് വർദ്ധനവിനെതിരെ സംസ്ഥാന ഗവൺമെൻറ് പറയും പക്ഷേ ആ വർദ്ധനവിന്റെ വില വേണ്ടെന്നു വെക്കാനുള്ള ധൈര്യം സംസ്ഥാന സർക്കാർ കാണിച്ചിട്ടില്ല. നേരത്തേ ഇത് സംബന്ധിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ആ മണ്ടത്തരങ്ങൾ ആനർത്തിക്കാൻ ഇല്ലെന്നാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. എ്നാൽ ഞങ്ങൾ ആ മണ്ടത്തരം ഇനി അവസരം കിട്ടിയാലും ആവർത്തിക്കുമെന്ന് പറയാനാണ് ആഗ്രഹിക്കുന്നത്. ജങ്ങളോടൊപ്പം നിൽക്കുന്ന സർക്കാർ ചെയ്യേണ്ടത് അതാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Recommended Video

cmsvideo
Kerala CM Pinarayi Vijayan to decide on reopening schools after December 17 | Oneindia Malayalam

English summary
Oommen Chandy says anti-government sentiment will be reflected in elections;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X